കൊച്ചി : കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി റോബിന് വടക്കുംചേരിയുടെ 20 വര്‍ഷത്തെ തടവ് ശിക്ഷ 10 വര്‍ഷമായി കുറച്ച് ഹൈക്കോടതി. റോബിന് വടക്കുംചേരി നല്കിയ ഹര്‍ജിയിലാണ് ഈ ഉത്തരവ്. ഇത് കൂടാതെ 10 ലക്ഷം രൂപ പിഴവ് വിധിച്ചത് ഒരു ലക്ഷമാക്കിയും ഹൈക്കോടതി കുറച്ചിട്ടുണ്ട്.
എന്നാല്‍ മുന്‍ വൈദികന് കൂടിയായ ഇയാള്‍ക്കെതിരേയുള്ള പോക്സോ കേസും ബലാത്സംഗ വകുപ്പും നിലനില്‍ക്കുമെന്നും കോടതി അറിയിച്ചു. കേസ് ആദ്യം പരിഗണിച്ച തലശ്ശേരി വിചാരണക്കോടതി റോബിന് വടക്കുംചേരിക്ക് ഇരുപത് വര്‍ഷം കഠിനതടവും, മൂന്ന് ലക്ഷം രൂപ പിഴയുമാണ് വിധിച്ചത. തുടര്‍ന്ന് അപ്പീല്‍ നല്‍കുകയായിരുന്നു.
ഇത് കൂടാതെ ഇരയെ വിവാഹം കഴിക്കുന്നതിനായി ജാമ്യം തേടി റോബിന് വടക്കുംചേരി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. വിവാഹം കഴിക്കാന്‍ രണ്ടുമാസത്തെ ജാമ്യം നല്‍കണമെന്ന് ഇരയും ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ സംരക്ഷണയില്‍ കഴിയുന്ന തങ്ങളുടെ കുഞ്ഞിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒന്നിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവും ഇരുവരും ഉന്നയിച്ചു.
എന്നാല്‍ ഈ കേസില്‍ ജാമ്യം നല്‍കില്ലെന്ന് തുടക്കത്തിലേ കോടതി വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി കൃത്യമായ തീരുമാനമെടുത്ത കേസില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ജസ്റ്റിസ് വിനീത് സരണ്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. തുടര്‍ന്ന് ജയിലില്‍ വെച്ച് വിവാഹം കഴിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യവും തള്ളി.
കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ വൈദികനായിരുന്ന റോബിന് വടക്കുംചേരി 2016ല്‍ പള്ളിമേടയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗത്തിന് ഇരയാക്കി ഗര്‍ഭിണിയാക്കി എന്നതായിരുന്നു കേസ്.
വിചാരണക്കിടെ പെണ്‍കുട്ടിയുടെ മൊഴിയുംമാറ്റി. ഉഭയകക്ഷി സമ്മത പ്രകാരമാണ് ബന്ധം നടന്നതെന്നും ഈ സമയത്ത് പ്രായപൂര്‍ത്തി ആയതാണെന്നുമായിരുന്നു പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞത്. റോബിന് വടക്കുംഞ്ചേരിക്ക് ഒപ്പം ജീവിക്കാന്‍ താത്പ്പര്യപ്പെടുന്നതായും പെണ്‍കുട്ടി കോടതിയെ അറിയിച്ചു. കേസിലെ മുഖ്യ സാക്ഷികളായ പെണ്‍കുട്ടിയുടെ മാതാപിതാക്കളും ഇതേ നിലപാടായിരുന്നു എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: