Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സവര്‍ക്കര്‍ സ്വാതന്ത്യ സമരത്തിലെ സിംഹ ഗര്‍ജനം; ഉദയ് മാഹുര്‍ക്കര്‍ ജന്മഭൂമിയോട് സംസാരിക്കുന്നു

1910 ല്‍ ലണ്ടനില്‍ വച്ച് സവര്‍ക്കറെ അറസ്റ്റുചെയ്തു. അവിടെ നിന്ന് ഫ്രഞ്ച് തുറമുഖത്തെ മാര്‍സിലിസി കടലിടുക്കിലൂടെ നീന്തി രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ പിടിക്കപ്പെട്ടു. ഇതിന് ശേഷം വീണ്ടും സെല്ലുലാര്‍ ജയിലിലടച്ചപ്പോള്‍ ലണ്ടനില്‍ നിന്നുള്ള ഭരണകൂടത്തിന്റെ ഔദ്യോഗിക കത്തില്‍ രേഖപ്പെടുത്തിയിരുന്നത് ഇപ്രകാരമാണ്, 'അഞ്ചുവര്‍ഷത്തെ കഠിന തടവിന് ശേഷം ജയിലില്‍ നിന്നു പുറത്ത് വിടാമെന്ന നിയമം സവര്‍ക്കറുടെ കാര്യത്തില്‍ നടപ്പിലാക്കരുത്'.

Janmabhumi Online by Janmabhumi Online
Dec 1, 2021, 05:00 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

വൈശാഖ് എന്‍.വി/

സാനു കെ. സജീവ്  

സ്വാതന്ത്ര്യ സമരത്തില്‍ വിപ്ലവകരമായ മുന്നേറ്റം നടത്തിയ ധീരദേശാഭിമാനിയാണ് വീര സര്‍വര്‍ക്കര്‍. എന്നാല്‍ അദ്ദേഹം നടത്തിയ സമര പോരാട്ടങ്ങളെ വളച്ചൊടിക്കാന്‍ മത്സരിക്കുകയാണ് കേരളത്തിലെ രാഷ്‌ട്രീയക്കാരും ബുദ്ധിജീവികളും. ചരിത്രത്തെ വളച്ചൊടിക്കുന്നവര്‍ക്കുള്ള കൃത്യമായുള്ള ഉത്തരമാണ് കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ഉദയ് മാഹുര്‍ക്കര്‍ രചിച്ച വീര്‍ സവര്‍ക്കര്‍- ദ മാന്‍ ഹു കുഡ് ഹാവ് പ്രിവന്റ്ഡ് പാര്‍ട്ടിഷന്‍ എന്ന പുസ്തകം നല്‍കുന്നത്. സ്വന്തം രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി രാഷ്‌ട്രവിരുദ്ധശക്തികള്‍ നടത്തിയ സമാനതകളില്ലാത്ത ആക്രമണത്തിനും ദുരന്തത്തിനും  സാക്ഷ്യം വഹിച്ച ഇരുപതാം നൂറ്റാണ്ടിന്റെ നേര്‍ചിത്രം കൂടിയാണ് ഈ പുസ്തകം. വീരസവര്‍ക്കറുടെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെക്കുറിച്ച് ഉദയ് മാഹുര്‍ക്കര്‍ ജന്മഭൂമിയോട് സംസാരിക്കുന്നു…  

വീര സവര്‍ക്കറെ അപമാനിക്കാന്‍ ഒരു വിഭാഗം ശ്രമിക്കുമ്പോള്‍, ഈ പുസ്തക രചനയ്‌ക്ക് താങ്കളെ പ്രേരിപ്പിച്ചതെന്താണ്?

വീര സവര്‍ക്കറെ അപമാനിക്കുകയും അദ്ദേഹത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ടത്തെ വളച്ചൊടിക്കുകയും ചെയ്യുന്നവരോട് എനിക്ക് സഹതാപമാണുള്ളത്. 1995-96 കാലഘട്ടത്തിലാണ് ഞാന്‍ സവര്‍ക്കറെക്കുറിച്ച് കൂടുതല്‍ അറിയാനും പഠിക്കാനും ആരംഭിച്ചത്. 25 വര്‍ഷം നീണ്ട പഠനത്തിന് ശേഷമാണ് വീര്‍ സവര്‍ക്കര്‍- ദ മാന്‍ ഹു കുഡ് ഹാവ് പ്രിവന്റ്ഡ് പാര്‍ട്ടിഷന്‍ എന്ന പുസ്തക രചന നടത്തിയത്. ആ പഠനത്തില്‍ അദ്ദേഹത്തിന്റെ ഹിന്ദുത്വ നിലപാടുകളെക്കുറിച്ച് മറ്റാരേക്കാളും എനിക്ക് മനസിലാക്കാന്‍ സാധിച്ചു. 2003 കാലഘട്ടത്തില്‍ സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പിരന്നുവെന്ന തരത്തിലുള്ള വലിയ ആക്ഷേപങ്ങള്‍ ചില തല്‍പ്പര കക്ഷികള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.എന്നാല്‍, ഇതെല്ലാം പ്രത്യേക അജണ്ടയുടെ ഭാഗമായി ഉണ്ടായതാണ്. ആരാണ് സവര്‍ക്കര്‍, അദ്ദേഹം ഭാരതത്തിന് വേണ്ടി എന്ത് ത്യാഗമാണ് സഹിച്ചതെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ നിര്‍ഭാഗ്യവശാല്‍ ആരും ഉണ്ടായില്ല. അടിസ്ഥാനരഹിതമായ ആക്ഷേപങ്ങള്‍ ഉയര്‍ത്തിയവര്‍ക്കെതിരെയുള്ള കൃത്യമായ മറുപടിയാണ് ഞാന്‍ ഈ പുസ്തകത്തിലൂടെ നല്‍കുന്നത്. വീര സവര്‍ക്കര്‍ ഇന്ത്യന്‍ യുവത്വത്തിന്റെ നായകനായി ഒരുനാള്‍ വരുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.  

സവര്‍ക്കറെക്കുറിച്ച് ഒരു വിഭാഗം നടത്തിയ തെറ്റിദ്ധാരണകള്‍ ഈ പുസ്തകത്തിലൂടെ  പൂര്‍ണമായി മാറ്റാന്‍ സാധിച്ചുവെന്ന് വിശ്വസിക്കുന്നുണ്ടോ?  

തീര്‍ച്ചയായും. തെറ്റിദ്ധാരണ മാത്രമല്ല, സവര്‍ക്കറുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തെ വളച്ചൊടിച്ച് രചന നടത്തിയവര്‍ക്കും ബുദ്ധിജീവികള്‍ക്കുമുള്ള മറുപടി കൂടിയാണ് ഈ രചന. ഇതിനോടകം തന്നെ പുസ്തകത്തിന് കിട്ടിയ സ്വീകാര്യത അതിന് തെളിവാണ്. സവര്‍ക്കര്‍ക്കെതിരെയുള്ള എല്ലാ ആക്ഷേപങ്ങളും അടിസ്ഥാന രഹിതമാണ്. ഛത്രപതി ശിവജിയുടെ ആദര്‍ശം പിന്തുടര്‍ന്ന സവര്‍ക്കറെ ബ്രിട്ടീഷുകാര്‍ക്ക് പോലും ഭയമായിരുന്നുവെന്നത് ചരിത്രത്തില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. 1910 ല്‍ ലണ്ടനില്‍ വച്ച് സവര്‍ക്കറെ അറസ്റ്റുചെയ്തു. അവിടെ നിന്ന് ഫ്രഞ്ച് തുറമുഖത്തെ മാര്‍സിലിസി കടലിടുക്കിലൂടെ നീന്തി രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ പിടിക്കപ്പെട്ടു. ഇതിന് ശേഷം വീണ്ടും സെല്ലുലാര്‍ ജയിലിലടച്ചപ്പോള്‍ ലണ്ടനില്‍ നിന്നുള്ള ഭരണകൂടത്തിന്റെ ഔദ്യോഗിക കത്തില്‍ രേഖപ്പെടുത്തിയിരുന്നത് ഇപ്രകാരമാണ്, ‘അഞ്ചുവര്‍ഷത്തെ കഠിന തടവിന് ശേഷം ജയിലില്‍ നിന്നു പുറത്ത് വിടാമെന്ന നിയമം സവര്‍ക്കറുടെ കാര്യത്തില്‍ നടപ്പിലാക്കരുത്’. ഇതിന് കാരണം ഇദ്ദേഹം വലിയ വിപ്ലവകാരിയാണെന്ന് ബ്രിട്ടീഷ് ഭരണകൂടത്തിന് അറിയാമായിരുന്നു.  

സവര്‍ക്കര്‍ ബ്രിട്ടീഷ് ഭരണകൂടത്തോട് കൂറുപുലര്‍ത്തിയിരുന്നുവെന്ന് ഒരുവിഭാഗം ഇപ്പോഴും പ്രചരിപ്പിക്കുന്നുണ്ട്. ഇതേക്കുറിച്ച്?

സ്വാതന്ത്ര്യ സമരഘട്ടത്തില്‍ ദേശീയബോധം അന്നത്തെ യുവജനത്തിന് നല്‍കിയത് സവര്‍ക്കറാണ്. അദ്ദേഹത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് അന്ന് പതിനായിരക്കണക്കിന് യുവജനങ്ങളാണ് സൈന്യത്തിന്റെ ഭാഗമായത്. സവര്‍ക്കര്‍ ചാണക്യ ബുദ്ധിയുള്ള വ്യക്തിയായിരുന്നു. കാരണം, കോണ്‍ഗ്രസിന്റെ മുസ്ലീം പ്രീ

ണനനയം ഇന്ത്യയെ വിഭജിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. വിഭജനത്തിന് ശേഷം ഇന്ത്യ സൈനിക ശക്തിയില്‍ പിന്നാക്കം പോകുന്ന സാഹചര്യം ഉണ്ടായാല്‍ ഈ യുവനിരയെ സൈന്യത്തിന്റെ ഭാഗമാക്കി പ്രതിരോധം ശക്തിപ്പെടുത്തുകയായിരുന്നു സവര്‍ക്കറുടെ ലക്ഷ്യം.  

എന്തിനാണ് അദ്ദേഹത്തെ മോശമായി ചിത്രീകരിക്കുന്നത്. അവരുടെ ലക്ഷ്യം എന്താണ്?  

ഇന്ത്യയിലെ ഒരു വിഭാഗം സവര്‍ക്കറെ മോശക്കാരനാക്കുന്നതിന് കാരണം അവരുടെ ഉള്ളിലെ ഭയമാണ്. ഇന്നല്ലെങ്കില്‍ നാളെ വീര സവര്‍ക്കര്‍ വരുംതലമുറയുടെ റോള്‍മോഡല്‍ ആകുമെന്ന് അവര്‍ വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ ഹിന്ദുത്വ ചിന്താഗതി മുസല്‍മാനും, ക്രിസ്ത്യാനികള്‍ക്കും മറ്റ് ഇതര മതവിഭാഗങ്ങള്‍ക്കും തുല്യപരിഗണനയായിരുന്നു നല്‍കിയിരുന്നത്. എല്ലാവരേയും ഒരേ മനസോടെ ഉള്‍ക്കൊള്ളുന്ന വസുദൈവ കുടുംബകം എന്ന ചിന്താഗതിയായിരുന്നു അദ്ദേഹം പിന്തുടര്‍ന്ന്. മുസ്ലീം പ്രീണന നിലപാടുകള്‍ക്കെതിരെ ശക്തമായി നിലകൊണ്ട വ്യക്തികൂടിയായിരുന്നു സവര്‍ക്കര്‍.  

സവര്‍ക്കറുടെ സ്വാതന്ത്ര്യ സമരപോരാട്ടം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതല്ലേ. അതിനുള്ള നീക്കങ്ങളുണ്ടോ?  

തീര്‍ച്ചയായും ഉള്‍പ്പെടുത്തണം, അതിനുള്ള കാരണം തീവ്ര ഇസ്ലാമിക് നിലപാടുള്ളവര്‍ രാജ്യങ്ങളെ മുസ്ലിം ആധിപത്യത്തിന് കീഴിലാക്കാന്‍ ശ്രമിക്കുകയാണ്. അഫ്ഗാനിസ്ഥാനില്‍ ഉള്‍പ്പടെ നടന്നത് ഇതാണ്. ഈ സാഹചര്യത്തില്‍ സവര്‍ക്കറുടെ ആശയങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. അത് കുട്ടികളിലേക്ക് കൃത്യമായി എത്തണമെങ്കില്‍ അവ പഠന വിഷയമാക്കുക തന്നെ വേണം.  

സവര്‍ക്കറുടെ ചരിത്രത്തെ വളച്ചൊടിക്കുന്നത് കേരളത്തിലെ കമ്മ്യൂണിസ്റ്റുകളാണ്. ഇതിനുള്ള കാരണം?

ഇന്ത്യ- ചൈന യുദ്ധത്തില്‍ ചൈനയ്‌ക്കൊപ്പം നില്‍ക്കാന്‍ നിലപാടെടുത്തവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍. അവരില്‍ നിന്നും ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല. കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇന്ത്യയോട് പൂര്‍ണ്ണ വിധേയത്വമില്ല. ചരിത്രം പരിശോധിച്ചാല്‍ അത് വ്യക്തമാണ്. ലഡാക്കില്‍ ചൈന ഇന്ത്യന്‍ സൈന്യത്തിന് നേരെ പ്രകോപനം ഉണ്ടാക്കിയപ്പോള്‍ ഒന്ന് പ്രതികരിക്കാന്‍ പോലും ഇവര്‍ തയ്യാറായിരുന്നില്ല.

Tags: വീരസവര്‍ക്കര്‍അഭിമുഖം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി എംപി നിഷികാന്ത് ദുബെ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)
India

രാഹുല്‍ഗാന്ധിയ്‌ക്ക് ഒരിയ്‌ക്കലും സവര്‍ക്കറാകാന്‍ കഴിയില്ല: ബിജെപി നേതാവ് നിഷികാന്ത് ദുബെ

India

‘പ്രതിപക്ഷപാര്‍ട്ടികളുടെ മുദ്രാവാക്യം കുടുംബമാദ്യം, രാജ്യം ഒന്നുമല്ല എന്നത്’ : ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

Kottayam

പിരിച്ചുവിട്ട പിആര്‍ഒ വീണ്ടും അഭിമുഖത്തിനെത്തി; അഭിമുഖം റദ്ദുചെയ്ത് അധികൃതര്‍

Entertainment

പിന്‍ കുത്തിയില്ലെങ്കില്‍ സാരി ഊര്‍ന്ന് വീഴുമെന്ന് ഹേമമാലിനി; വീഴട്ടെയെന്ന് സംവിധായകന്‍, അഭിമുഖത്തില്‍ അനുഭവം വെളിപ്പെടുത്തി നടി

Cricket

അഗാര്‍ക്കറിന് ബി സി സി ഐ വാഗ്ദാനം ചെയ്തത് വന്‍ പ്രതിഫലം; പട്ടികയില്‍ ഉണ്ടായിരുന്നത് അഗാര്‍ക്കര്‍ മാത്രം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് മുപ്പത് കേന്ദ്രങ്ങളില്‍ സമരവുമായി ബി ജെ പി

മോദിയുടെ സമ്മാനപ്പെട്ടിയില്‍ ഭവ്യ രാമക്ഷേത്രവും പുണ്യ സരയൂ തീര്‍ത്ഥവും

കല്‍ക്കട്ട കൂട്ടബലാത്സംഗം: കോളേജുകളില്‍ വിദ്യാര്‍ത്ഥി യൂണിയനുകള്‍ക്കുള്ള മുറികള്‍ പൂട്ടാന്‍ ഉത്തരവിട്ട് ഹൈക്കോടതി

കേരളത്തില്‍ മദ്യനിരോധനം സാധ്യമല്ലെന്ന് മന്ത്രി എംബി രാജേഷ്,നാടിന് ഗുണം ചെയ്യുന്ന കാര്യത്തെ എതിര്‍ക്കരുതെന്നും മന്ത്രി

നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, 9 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവം: സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി

എല്‍സ 03 കപ്പല്‍ അപകടം: എംഎസ്സിയുടെ മറ്റാരു കപ്പല്‍ കസ്റ്റഡിയില്‍  വയ്‌ക്കണമെന്ന് ഹൈക്കോടതി, 9531 കോടി രൂപയാണ് നഷ്ടപരിഹാരം വേണമെന്ന് സര്‍ക്കാര്‍

രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയത് നിയമവിരുദ്ധമായി :ഡോ.സിസ തോമസ് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

പത്തനംതിട്ടയിലെ പാറമട അപകടം: ഒരു മൃതദേഹം കണ്ടെത്തി

സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലാണ് ജീവന്‍ രക്ഷപ്പെട്ടത് : മന്ത്രി സജി ചെറിയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies