അമ്പലപ്പുഴ: ജോലിക്ക് പോകാന്‍ ഫ്ളൈറ്റ് ബുക്ക് ചെയ്ത സൈനികന്റെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടതായി പരാതി. പുറക്കാട് കരൂര്‍ രാജേഷ് ഭവനില്‍ രാജേഷി(42) ന്റെ അക്കൗണ്ടിലുണ്ടായിരുന്ന 22000 രൂപയടക്കം 47000 രൂപയാണ് നഷ്ടമായത്. ഇത് സംബന്ധിച്ച് രാജേഷ് അമ്പലപ്പുഴ സി ഐ ക്കും സൈബര്‍ സെല്ലിനും പരാതി നല്കി.
ഒരു മാസം മുമ്പ് നാട്ടിലെത്തിയ രാജേഷ് ജോലി സ്ഥലമായ ശ്രീനഗറിലേക്ക് തിരിക്കാന്‍ എംഎംടി എന്ന ട്രാവല്‍ ഏജന്‍സി വഴി ഫ്ളൈറ്റ് ബുക്ക് ചെയ്തത്.കൊച്ചിയില്‍ നിന്ന് മുംബെക്കും, ദല്‍ഹിക്കും, അവിടെ നിന്ന് കണക്ഷന് ഫ്ളൈറ്റിനുമാണ് ശ്രമിച്ചത്.ഈയിനത്തില്‍ 25000 രൂപ ഏജന്‍സിക്കു നല്കി. മെയ് ആദ്യവാരം ബുക്കിങ് നടത്തിയെങ്കിലും ഫ്ളൈറ്റ് ലഭ്യമല്ലന്ന മറുപടിയാണ് ലഭിച്ചത്.
പണം തിരികെ നല്കാന് ഫോണില്‍ ബന്ധപ്പെട്ടു. ഇതിനായി അക്കൗണ്ട് നമ്പര്‍ വാങ്ങിയ ഏജന്‍സി അധികൃതര്‍ ഫോണില്‍ വരുന്ന ഒടിപി നമ്പര്‍ അറിയിക്കണമെന്നു പറഞ്ഞു.തിങ്കളാഴ്ച വൈകിട്ട് 7.30 ഓടെ ഒടിപി അറിയിച്ച സമയം അക്കൗണ്ടില്‍ നിന്ന് 22, 000 രൂപ കൂടി നഷ്ടപ്പെടുകയായിരുന്നുവെന്നും, തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നുവെന്നും രാജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: