Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ടിപ്പുവിനെ തുരത്തിയ പഴശ്ശി’; ടിപ്പുവിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്‌; കെ.കെ ശൈലജക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ സൈബര്‍ ആക്രമണം

ടിപ്പുവിന്റെ നേതൃത്വത്തില്‍ മലബാറിനെതിരെ കടുത്ത ആക്രമണം നടക്കുകയും ഇതിനെ പഴശ്ശിരാജ ചെറുക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2021, 09:00 pm IST
in Kerala

തിരുവനന്തപുരം: വീര കേരളവര്‍മ്മ പഴശ്ശിരാജയുടെ ജന്മദിനത്തില്‍ പോസ്റ്റിട്ട മുന്‍മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ കെകെ ശൈലജയ്‌ക്കെതിരെ ഇസ്ലാമിസ്റ്റുകള്‍. ടിപ്പുവിനെ ഇകഴ്‌ത്തി പരാമര്‍ശം നടത്തി എന്ന പേരിലാണ് സൈബര്‍ ആക്രമണം. പഴശ്ശിരാജയെ പരിസഹസിച്ചും കമന്റ് ബോക്‌സില്‍ പരാമര്‍ശങ്ങള്‍ നിരന്നിട്ടുണ്ട. 

ടിപ്പുവിന്റെ നേതൃത്വത്തില്‍ മലബാറിനെതിരെ കടുത്ത ആക്രമണം നടക്കുകയും ഇതിനെ പഴശ്ശിരാജ ചെറുക്കുകയും ചെയ്തു. പഴശ്ശിയുടെ സൈനിക നീക്കം 1792 ല്‍ ടിപ്പുവിനെ മൂന്നാം മൈസൂര്‍ യുദ്ധത്തില്‍ പരാജയപ്പെടുത്തിയെന്നും ചരിത്രത്തെ ഉദ്ദരിച്ച് ശൈലജ വിശദീകരിച്ചു. എന്നാല്‍ ശൈലജ ചരിത്രം വളച്ചൊടിക്കുകയാണെന്നും ടിപ്പു യഥാര്‍ത്ഥ പോരാളിആണെന്നുമാണ് ഇസ്ലാമിസ്റ്റുകളുടെ വാദം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം  

ഇന്ന് വീര പഴശിയുടെ 217ാമത് രക്തസാക്ഷിത്വ ദിനമാണ്. 216 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1805 നവംബര്‍ 30നാണ് വീര കേരള വര്‍മ പഴശ്ശി രാജാവ് ബ്രിട്ടീഷ് സാമ്രാജ്യത്വ പടയാളികളോട് ഏറ്റുമുട്ടി രക്തസാക്ഷിത്വം വരിച്ചത്. വയനാട്ടിലെ പുല്‍പ്പള്ളി കാടുകള്‍ക്കടുത്ത് കങ്കാറാ പുഴയുടെ കരയില്‍വച്ചാണ് പഴശ്ശി വെടിയേറ്റ് കൊല്ലപ്പെടുന്നത്. 1795 മുതല്‍ 1805 വരെ പത്തുവര്‍ഷക്കാലം നീണ്ടുനിന്ന പഴശ്ശിരാജാവിന്റെ നേതൃത്വത്തിലുള്ള കോളനി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ഇതോടെ അന്ത്യം കുറിക്കപ്പെട്ടു.  

പഴശ്ശിയുടെ പോരാട്ടത്തില്‍ പഴയ കോട്ടയം രാജ്യത്തിലെ നാനതരത്തിലുള്ള ജാതി മത വിഭാഗത്തിലുള്ള ജനങ്ങള്‍ അണിനിരന്നു. കേരള വര്‍മ പഴശ്ശി നാടിന്റെ ചരിത്രത്തിലേക്ക് വരുന്നത് ടിപ്പുവിനെതിരെ നടത്തിയ പോരാട്ടത്തിലൂടെയാണ്. ടിപ്പുവിന്റെ പിതാവ് മൈസൂര്‍ സുല്‍ത്താനായിരുന്ന ഹൈദരാലി 1766 ല്‍ മലബാറിനെ ആക്രമിച്ചു. ആ സമയത്ത് മലബാറിലെ രാജാക്കന്‍മാരും നായര്‍ പ്രഭുക്കന്‍മാരുമെല്ലാം കാടുകളിലേക്കും മലബാറിലേക്കും പലായനം ചെയ്തു. 1782 ല്‍ പിതാവിന്റെ മരണത്തിന് ശേഷം ടിപ്പു മൈസൂര്‍ സുല്‍ത്താനായി. ടിപ്പുവിന്റെ നേതൃത്വത്തില്‍ മലബാറില്‍ മുമ്പത്തേതിലും കടുത്ത ആക്രമണം നടന്നു. ഇത് മലബാറിലെ ജനങ്ങളെ ഭയചകിതരാക്കി. കോട്ടയത്തെ മൂത്തതമ്പുരാനും രാജാവുമായിരുന്ന രവി വര്‍മ നാടുവിട്ട് തിരുവിതാംകൂറിലേക്ക് പലായനം ചെയ്തു.  

ടിപ്പുവിന്റെ ആക്രമണത്തെ ചെറുക്കാന്‍ ആരും തയ്യാറാവാത്ത ഘട്ടത്തിലാണ് കോട്ടയം രാജവംശത്തിലെ ഇളമുറ തമ്പുരാനായ, രാജവംശത്തിലെ താവഴികളിലൊന്നായ പഴശ്ശി പടിഞ്ഞാറെ കോവിലകത്തെ ഇളമുറ തമ്പുരാനായ കേരളവര്‍മ തന്റെ 21ാം വയസില്‍ ടിപ്പുവിനെതിരെ പോരാട്ടം നയിക്കാന്‍ മുന്നിട്ടിറങ്ങുന്നത്. ദക്ഷിണേന്ത്യയെയും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെയും ഞെട്ടിവിറപ്പിച്ച പോരാളിയെ നേരിടാന്‍ തനിക്ക് ഒറ്റയ്‌ക്ക് കഴിയില്ലെന്ന് പഴശ്ശിക്ക് വ്യക്തമായിരുന്നു. ടിപ്പുവിനെ തോല്‍പ്പിക്കാനായി പഴശ്ശി ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സഹായം തേടുന്നത് ഇങ്ങനെയാണ്. ടിപ്പുവിനെ തോല്‍പ്പിക്കേണ്ടത് കമ്പനിയുടെയും ആവശ്യമായിരുന്നു. അങ്ങനെയാണ് പഴശ്ശി കേരള വര്‍മയും ഈസ്റ്റ് ഇന്ത്യാ കമ്പനിയും തമ്മില്‍ സഖ്യമുണ്ടാവുന്നത്. ഇവരുടെ സൈനിക നീക്കം 1792 ല്‍ ടിപ്പുവിനെ മൂന്നാം മൈസൂര്‍ യുദ്ധത്തില്‍ പരാജയപ്പെടുത്തി.  

എന്നാല്‍ ഇതോടെ കമ്പനിയുടെ അധികാര പരിധിയിലായി കോട്ടയം ഭരണം. എന്നാല്‍ ഇതില്‍ പഴശ്ശിക്ക് താല്‍പര്യമില്ലായിരുന്നു. തുടക്കത്തില്‍ കമ്പനിയുമായി സഹകരിച്ച് പോവന്‍ തയ്യാറായെങ്കിലും കോട്ടയം രാജ്യത്ത് നിന്നും ദത്ത് പോയ തന്റെ അമ്മാവന്‍ കൂടിയായ വീരവര്‍മ രാജാവിന് കോട്ടയം രാജ്യത്തിന്റെ നികുതി പിരിച്ച് നല്‍കാന്‍ കരാര്‍ ഒപ്പിട്ടതോടെ പഴശ്ശി കമ്പനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.  

കൈതേരി അമ്പു, പള്ളൂരെമ്മന്‍, കണ്ണവത്ത് നമ്പ്യാര്‍, എടച്ചേന കുങ്കന്‍, തലക്കല്‍ ചന്തു തുടങ്ങി വയനാട്ടിലും കോട്ടയത്തുമെല്ലാമുള്ള നാട്ടുപ്രമാണികളുടെ നേതൃത്വത്തില്‍ ജനങ്ങള്‍ കമ്പനിക്കെതിരെ തിരിഞ്ഞു. ഈ സമയത്ത് പഴശ്ശിയെ കീഴ്‌പ്പെടുത്താനായി കമ്പനിസൈന്യം തലശേരിയില്‍ നിന്നും പഴശ്ശിയിലേക്ക് മാര്‍ച്ച് ചെയ്തു. കൊട്ടാരം തകര്‍ത്ത് സ്വര്‍ണവും പണവും സമ്പത്തും കവര്‍ന്നെങ്കിലും പഴശ്ശിയെ പിടികൂടാനായില്ല.  

തുടര്‍ന്ന് കുറിച്യ പടയാളികളെ സംഘടിപ്പിച്ച് പഴശ്ശി വയനാട്ടില്‍ നിന്നും കമ്പനിക്കെതിരെ ഒളിപ്പോര്‍ യുദ്ധം നയിച്ചു. പത്ത് വര്‍ഷക്കാലം നീണ്ടുനിന്ന ഈ പോരാട്ടത്തിലാണ് കമ്പനിക്ക് എറ്റവും കൂടുതല്‍ ആളും, അര്‍ഥവും, ആയുധങ്ങളും നഷ്ടപ്പെടുന്നത്. യുദ്ധത്തിന്റെ ഒരുഘട്ടത്തില്‍ കേണല്‍ ആര്‍തര്‍ വെല്ലസ്ലിയെ പഴശ്ശിയെ കീഴ്‌പ്പെടുത്താനായി കമ്പനി നിയോഗിക്കുന്നു. തുടര്‍ന്നുള്ള യുദ്ധത്തിലാണ് 1805 നവംബര്‍ 30 ന് ബ്രിട്ടീഷ് സൈന്യം പഴശ്ശിയെ കൊലപ്പെടുത്തുന്നത്.  

ബ്രിട്ടീഷ് കോളനി വാഴ്ചയ്‌ക്കും വൈദേശികാധിപത്യത്തിനുമെതിരെ പഴശ്ശി നയിച്ച പോരാട്ടം ചരിത്രത്തിന്റെ ഏടുകളില്‍ തങ്കലിപികളാല്‍ കുറിക്കപ്പെടേണ്ടവയാണ്. പലകാരണങ്ങള്‍ കൊണ്ടും പഴശ്ശിയുടെ പോരാട്ടവും, ചരിത്രവും വിശദമായ ചരിത്ര വിശകലനത്തിന് പാത്രമായിട്ടില്ല. വീരകേരള വര്‍മ പഴശ്ശി രാജാവിന്റെ 217ാമത് രക്തസാക്ഷിത്വ ദിനത്തില്‍ ആ പോരാട്ടങ്ങളെ സ്മരിച്ചുകൊണ്ട്. കൂടുതല്‍ വിശദമായ ചരിത്രവായനകള്‍ക്ക് പഴശ്ശിയേയും അദ്ദേഹത്തിന്റെ പോരാട്ടങ്ങളെയും നമുക്ക് ചേര്‍ത്ത് നിര്‍ത്താം.

Tags: attackkk shailajaTipuപഴശ്ശിരാജ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് മൂടക്കൊല്ലിയില്‍ കാട്ടാന ആക്രമണം; വയോധികക്ക് പരിക്കേറ്റു 

India

പശ്ചിമ ബംഗാളിൽ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ ആക്രമണം; വാഹനങ്ങളും കടകളും അഗ്നിക്കിരയാക്കി, നിരവധി പേർക്ക് പരിക്ക്

World

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

News

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പുതിയ നുണകള്‍ ഇടതു-വലതു മുന്നണികള്‍ പറഞ്ഞു പരത്തും, വികസനം ചര്‍ച്ച ചെയ്യണം-രാജീവ് ചന്ദ്രശേഖര്‍

യുഡിഎഫ് അധികാരത്തിലേറിയാൽ… രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തും പ്രഖ്യാപിക്കാം…കൊടുക്കേണ്ടി വരിലല്ലോ? ഓര്‍മ്മയില്ലേ മഹാരാഷ്‌ട്രയിലെ പ്രഖ്യാപനം

FCRA ഭേദഗതി; ആശങ്കകൾ അടിസ്ഥാന രഹിതം, ക്രൈസ്തവ സഭകളുടെ അക്കൗണ്ടുകളും കണക്കുകളും കൃത്യം: അഡ്വ: ഷോൺ ജോർജ്

FCRA ബിൽ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെയ്‌ക്കുന്നില്ല; യുഡിഎഫും സിപിഎമ്മും നുണപ്രചാരണം നിർത്തണം: കിരൺ റിജിജു

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.