കൊച്ചി : കളമശ്ശേരിയില്‍ മെട്രോ പില്ലറില്‍ കാറിടിച്ച് യുവതി മരിച്ചു. എടത്തല സ്വദേശിയായ സുഹാനയാണ് മരിച്ചത്. അപകട സമയത്ത് യുവതിക്കൊപ്പം ഉണ്ടായിരുന്ന യുവാവിനെ കാണാതായി. സംഭവത്തിലെ ദുരൂഹതയെ തുടര്‍ന്ന് പോലീസ് അന്വേഷണം തുടങ്ങി.
ചൊവ്വാഴ്ച രാവിലെയാണ് അപകടം സംഭവിക്കുന്നത്. കാര്‍ ഓടിച്ചിരുന്ന സല്‍മാന്‍ പരിക്കുകളോടെ ആശുപത്രിയിലാണ്. ഇരുവരും എറണാകുളത്തുനിന്ന് വരും വഴിയാണ് യുവാവ് കാറില്‍ കയറുകയായിരുന്നു. സുഹാനയുടെ പരിചയക്കാരനാണെന്ന് പറഞ്ഞാണ് ഇയാള്‍ കയറിയത്. എന്നാല്‍ തനിക്ക് ഇയാളെ പരിചയമില്ലെന്നാണ് സല്‍മാന്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
വാഹനത്തിന് കുറുകെ ഒരാള്‍ ചാടിയതാണ് അപകടത്തിനുള്ള കാരണം. എന്നാല്‍ ഇയാള്‍ വാഹനത്തില്‍ കയറിയതിന് പിന്നാലെ അപകടം സംഭവിക്കുകയും യുവാവിനെ കാണാതാവുകയും ചെയ്തതില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്നും സംശയിക്കുന്നുണ്ട്. ഇയാള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാള്‍ മുങ്ങിയതാണോ കാണാതായതിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: