കേന്ദ്രസര്‍ക്കാരിന് കീഴില്‍ കോട്ടയത്തുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ തിരുവനന്തപുരം ഓഫ് കാമ്പസ് സെന്ററില്‍ വര്‍ക്കിംഗ് പ്രൊഫഷണലുകള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ഡാറ്റാ സയന്‍സിലും സൈബര്‍ സെക്യൂരിറ്റിയിലും എംടെക് പ്രവേശനം നേടാം.
ജനുവരിയില്‍ കോഴ്സ് ആരംഭിക്കും. വീക്കെന്റ്സ്/ശനി, ഞായര്‍ ദിവസങ്ങളിലും അവധി ദിവസങ്ങളിലുമാണ് ക്ലാസുകള്‍. 3-5 വര്‍ഷം വരെയാണ് പഠന കാലാവധി. മൊത്തം കോഴ്സ് ഫീസ് 5,10,000 രൂപ.
പ്രവേശന യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ ബിടെക്/ബിഇ/എഎംഐഇ അല്ലെങ്കില്‍ എംസിഎ/എംഎസ്സി/എംഎസ് (കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി/മാത്തമാറ്റിക്സ്/ഫിസിക്സ്/സ്റ്റാറ്റിസ്റ്റിക്സ്) മൊത്തം 60 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം.
യോഗ്യത നേടിയശേഷം ഇന്‍ഡസ്ട്രി/റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ്/അക്കാഡമിക് മേഖലയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്തവര്‍ക്ക് എക്സ്പീരിയന്‍സ് ഉണ്ടായിരിക്കണം.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.iiitkottayam.ac.in-ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം. അപേക്ഷ ഓണ്‍ലൈനായി https://mtechwp.iiitkottayam.ac.in ല്‍ ഡിസംബര്‍ 10 വരെ സമര്‍പ്പിക്കാം. വിലാസം: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കോട്ടയം, വളവൂര്‍ പിഒ, പാല, കോട്ടയം-686635. ഫോണ്‍: 0482-2202161, 2202135, 2202174. ഇ-മെയില്‍: [email protected].
പ്രതികരിക്കാൻ ഇവിടെ എഴുതുക: