ബീജിംഗ് :തായ് വാന്റെ വ്യോമാതിര്‍ത്തി ഭേദിച്ച് 27 ചൈനീസ് യുദ്ധവിമാനങ്ങള്‍ എത്തിയതോടെ തായ് വാനില്‍ ജാഗ്രത. ഇതോടെ ദക്ഷിണ ചൈനാസമുദ്രം വീണ്ടും സംഘര്‍ഷഭരിതമാവുകയാണ്.
വ്യക്തമായ ആസൂത്രണത്തോടെയാണ് യുദ്ധവിമാനം പറത്തിക്കൊണ്ടുള്ള ചൈനയുടെ ഈ പ്രകോപനമെന്ന് കരുതുന്നു. സൈനികരുമായി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ് കൂടിക്കാഴ്ച നടത്തിയതായും വാര്‍ത്തയുണ്ട്.
രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലുള്ള വ്യോമപ്രതിരോധ തിരിച്ചറിയല്‍ മേഖലയിലേക്ക് ഞായറാഴ്ച ചൈനയുടെ യുദ്ധവിമാനങ്ങള്‍ എത്തിയതായി തായ്‌വാനീസ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതില്‍ 18 യുദ്ധവിമാനങ്ങളും അഞ്ച് ആണവശേഷിയുള്ള വിമാനങ്ങളും ഇന്ധനം നിറയ്‌ക്കാവുന്ന ഒരു വിമാനവും ഉള്ളതായും തായ് വാന്‍ പ്രതിരോധ മന്ത്രാലയം വിശദീകരിച്ചു. ഈ പ്രകോപനനീക്കത്തെ തടയാനും യുദ്ധവിമാനങ്ങള്‍ നിരീക്ഷിക്കാനും തായ് വാന്‍ അതിര്‍ത്തിയിലെ മിസൈല്‍ സംവിധാനം സജീവമാക്കി. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ 27 വിമാനങ്ങളായിരുന്നു വ്യോമാതിര്‍ത്തി കടന്നെത്തിയത്.
തായ്‌വാന്‍ ഉള്‍ക്കടല്‍ ലക്ഷ്യമാക്കി നാവികസേനയും വ്യോമസേനയും യോജിച്ച് പട്രോളിങ് നടത്തിയതായി ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും വ്യക്തമാക്കി. തായ്‌വാന്‍ ചൈനയുടെ ഭാഗമാണെന്നും നിലവിലെ സാഹചര്യത്തില്‍ രാഷ്‌ട്രത്തിന്റെ പരമാധികാരം കാത്തുസൂക്ഷിക്കുവാന്‍ സൈന്യം ഒരുക്കമാണെന്നും ചൈനയുടെ സൈനിക വക്താവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: