തിരുവനന്തപുരം: വോട്ട്ബാങ്ക് ലക്ഷ്യം വെച്ച് മുഖ്യമന്ത്രി ഹലാല്‍ ഹോട്ടലുകളെ പിന്തുണയ്ക്കുകയാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഡി.പുരന്ദേശ്വരി. ഹലാല്‍ ഭക്ഷണം നല്ലതാണെന്നാണ് പിണറായി വിജയന് പറയുന്നത്. അപ്പോള്‍ നല്ലതല്ലാത്ത ഭക്ഷണം ഏതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറാകണം. ഹലാലിന്റെ പേരില്‍ മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും ഒരു വിഭാഗത്തെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ഹലാല്‍ ഉദ്ദേശം നല്ലതല്ല. വോട്ട്ബാങ്ക് രാഷ്ട്രീയം മാത്രമാണ് അതിന്റെ ലക്ഷ്യം. സഞ്ജിത്തിന്റെ കൊലപാതകികളെ സംസ്ഥാന സര്‍ക്കാര്‍ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. അതുകൊണ്ടാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പേര് എഫ്ഐആറില്‍ ഇല്ലാത്തത്. സംസ്ഥാനത്ത് 10 മാസം കൊണ്ട് തീവ്രവാദികള്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ പിന്തുണയോടെയാണ് സിപിഎം പല തദ്ദേശ സ്ഥാപനങ്ങളും ഭരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന കൊലപാതകങ്ങളിലെല്ലാം കാഴ്ചക്കാരുടെ റോളിലാണ് സര്‍ക്കാരും പൊലീസും നില്‍ക്കുന്നത്. മണ്ഡലം പ്രസിഡന്റുമാരായി നിരവധി സ്ത്രീകളെയാണ് ബിജെപി തിരഞ്ഞെടുത്തിരിക്കുന്നത്. സ്ത്രീശാക്തീകരണത്തിന് പ്രാധാന്യം കൊടുക്കുന്ന പാര്‍ട്ടിയാണ് ബിജെപി. ഞങ്ങളുടെ സ്ത്രീശാക്തീകരണം വാക്കുകളില്ല, പ്രവൃത്തിയിലാണ്. ബിജെപി വനിതകളെ മണ്ഡലം പ്രസിഡന്റുമാരാക്കുമ്പോള് തീവ്രവാദികള്‍ യുവതികളെ വിധവകളാക്കി മാറ്റുകയാണ്. അട്ടപ്പാടിയില്‍ കേന്ദ്രസര്‍ക്കാര്‍ ചിലവഴിക്കുന്ന പണത്തിന്റെ കണക്ക് മുഖ്യമന്ത്രി വ്യക്തമാക്കണം. അട്ടപ്പാടിയില്‍ ജനിച്ചു വീഴുന്ന കുട്ടികള്‍ എങ്ങനെയാണ് മരിക്കുന്നതെന്ന് സര്‍ക്കാര്‍ പറയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: