Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിറ്റ്കോയിൻ കറൻസിയായി അംഗീകരിക്കാനാവില്ല- നയം വ്യക്തമാക്കി നിര്‍മ്മല സീതാരാമന്‍

ബിറ്റ്കോയിനെ രാജ്യത്തിന്റെ ഔദ്യോഗിക കറൻസിയായി അംഗീകരിക്കാനാവില്ലെന്ന നയം വ്യക്തമാക്കി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2021, 05:32 pm IST
in India

ന്യൂദല്‍ഹി: ബിറ്റ്കോയിനെ രാജ്യത്തിന്റെ ഔദ്യോഗിക കറൻസിയായി അംഗീകരിക്കാനാവില്ലെന്ന നയം വ്യക്തമാക്കി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ.  

പാര്‍ലമെന്‍റില്‍ പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യത്തിന് എഴുതി നല്‍കിയ മറുപടിയിലായിരുന്നു നിര്‍മ്മല സീതാരാമന്റെ ഈ വിശദീകരണം. രാജ്യത്ത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബിറ്റ് കോയിന്‍ ഇടപാട് വര്‍ധിച്ചുവരുന്നതായി സ്വതന്ത്ര എംപി സുമലത അംബരീഷും കോണ്‍ഗ്രസ് എംപി ഡി.കെ. സുരേഷും  സൂചിപ്പിച്ചു. എന്നാല്‍ ബിറ്റ് കോയിന്‍ ഇടപാടുകളെ സംബന്ധിച്ച് കൃത്യമായ വിവരം സര്‍ക്കാര്‍ ശേഖരിച്ചിട്ടില്ലെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ക്രിപ്റ്റോ കറന്‍സികളില്‍ പ്രധാനപ്പെട്ടതും കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വന്‍തോതില്‍ മൂല്യം വര്‍ധിച്ചതുമായ ബിറ്റ് കോയിനെ കറന്‍സിയാക്കി മാറ്റുമെന്ന് ചില സൂചനകള്‍ കഴിഞ്ഞ ദിവസം ഉയര്‍ന്നുവന്നിരുന്നു. ഈ കിംവദന്തികളെ തള്ളിക്കളയുന്നതായിരുന്നു തിങ്കളാഴ്ച നിര്‍മ്മല സീതാരാമന്‍ നല്‍കിയ വിശദീകരണം. ഈ ശീതകാല സമ്മേളനത്തിൽ പാർലമെന്‍റില്‍ ക്രിപ്റ്റോകറൻസിയും ഔദ്യോഗിക സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍.ബിൽ അവതരിപ്പിക്കാനിരിക്കെയാണ് ധനമന്ത്രിയുടെ വിശദീകരണം.  പൊതുവേ ബിറ്റ് കോയിന്റെ വിലയിലുണ്ടായ അനിയന്ത്രിതവളര്‍ച്ച  ക്രിപ്റ്റോ കറന്‍സി മേഖലയിലെ നിക്ഷേപത്തെ ഒരു ചൂതാട്ടം പോലെ മാറ്റിക്കളഞ്ഞിരുന്നു. 2008ലെ ബാങ്കിംഗ് തകര്‍ച്ചയ്‌ക്ക് ശേഷം ബിറ്റ് കോയിന്റെ വില തീരെ താഴ്ന്ന നിലയിലായിരുന്നു. കഴിഞ്ഞ 13 വര്‍ഷത്തില്‍ ബിറ്റ് കോയിന്‍ വില പല ഉയര്‍ച്ച താഴ്ചകളിലൂടെയും കടന്നുപോയി. 2011ല്‍ വെറും രണ്ട് ഡോളര്‍ മാത്രമായിരുന്നു ഒരു ബിറ്റ് കോയിന്റെ വില. 2013ല്‍ അത് 220 ഡോളറായി ഉര്‍ന്നു. 2015ല്‍ 315 ഡോളര്‍ ആയിരുന്ന വില 2019ല്‍ 10,000 ഡോളറില്‍ അധികമായി. 2020 നവമ്പറില്‍ ഒരു ബിറ്റ് കോയിന്റെ വില 18353 ഡോളറായിരുന്നു. 2021 നവമ്പര്‍ അഞ്ചിന് ഒരു ബിറ്റ് കോയിന്റെ വില 68521 ഡോളറാണ്. ഇന്ത്യന്‍ രൂപയെടുത്താല്‍ ഇത് 42 ലക്ഷത്തിലധികം വരും. ഇത്രയും അവിശ്വസനീയമായ രീതിയിലുള്ള ബിറ്റ് കോയിന്റെ വിലക്കയറ്റമാണ് നിക്ഷേപകരെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. പക്ഷെ ഒരു സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇത് തലവേദനയുമാണ്.

കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയില്‍  ഔദ്യോഗിക ഡിജിറ്റൽ കറൻസി കൊണ്ടുവരുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ഇതുസംബന്ധിച്ച ചർച്ചകൾ അവസാന ഘട്ടത്തിലാണ്. പുതിയ ബില്ലില്‍ സ്വകാര്യ ക്രിപ്റ്റോ കറൻസി ഇടപാടുകൾ നിരോധിക്കുമെന്നും പറയപ്പെടുന്നു. എന്നാല്‍ ഏതൊക്കെ ക്രിപ്റ്റോ കറന്‍സികളാണ് നിരോധിക്കുക എന്നത് സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ നല്‍കിയിട്ടില്ല. ക്രിപ്റ്റോകറൻസിയുമായി ബന്ധപ്പെട്ട സുതാര്യമല്ലാത്ത പരസ്യങ്ങൾ നിരോധിക്കും. ഇത് ചര്‍ച്ച ചെയ്യാന്‍  ബന്ധപ്പെട്ട് പ്രധാനമന്ത്രി നവംബർ 13ന് യോഗം വിളിച്ചിരുന്നു. വളരെ കുറച്ചുകാലത്തിനുള്ളില്‍ വന്‍ലാഭം കൊയ്യാമെന്ന രീതിയില്‍ ക്രിപ്റ്റോ കറന്‍സി പരസ്യങ്ങള്‍ പല ഉപഭോക്താക്കളെയും വഴിതെറ്റിക്കുന്ന സാഹചര്യത്തിലാണ് ഇത്.  

Tags: കറന്‍സിNirmala Sitharamannirmalaനിര്‍മലാ സീതാരാമന്‍ക്രിപ്‌റ്റോ കറന്‍സിബിറ്റ്കോയിന്‍സ്വകാര്യക്രിപ്‌റ്റോകറന്‍സി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെല്ല്-ഗോതമ്പ് ബോണസ് നിർത്തലാക്കുമെന്ന പരാമർശം: കേരളത്തെ ഒഴിവാക്കണം, കേന്ദ്ര ധാനമന്ത്രിക്ക് കത്തയച്ച് ബിജെപി അധ്യക്ഷൻ

India

കടലാമയെ ബ്രിട്ടാസിന് പുല്ലുവില, പക്ഷെ അമേരിക്ക കടലാമയെ വിലമതിക്കുന്നു; ഇത്രയ്‌ക്ക് പരിസ്ഥിതി വിരുദ്ധരോ കമ്മ്യൂണിസ്റ്റുകള്‍

India

മെയ്‌ക്ക് ഇൻ ഇന്ത്യ എവിടെ? എന്ന് രാഹുല്‍ഗാന്ധി; ഇവിടെയുണ്ട്….40,000 കോടിയുടെ സെമികണ്ടക്ടര്‍, 10,000 കോടി ബയോഫാര്‍മ, 7.8 ലക്ഷം കോടി പ്രതിരോധം

India

നിർമ്മല സീതാരാമൻ കർതവ്യ ഭവനിലെത്തിയത് പർപ്പിൾ കാഞ്ചീവരം സാരി ധരിച്ച് ; ഓരോ ബജറ്റ് അവതരണത്തിലും അവർ ധരിച്ച സാരിക്കുമുണ്ട് പറയാൻ ഒരുപാട് കാര്യങ്ങൾ

India

തുടർച്ചയായ ഒൻപതാം കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ നിർമല; ‘ദഹി-ചീനി’ നൽകി അനുഗ്രഹിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.