ന്യൂദല്‍ഹി: പായലില്‍നിന്ന് ജൈവ ഇന്ധനമുണ്ടാക്കുന്ന സാങ്കേതികവിദ്യ നടപ്പാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍. ശാസ്ത്രീയമായും സാമ്പത്തികമായും പ്രായോഗികമാകുമെങ്കില്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ പായലില്‍നിന്ന് ജൈവ ഡീസലുണ്ടാക്കുന്ന പദ്ധതിയെക്കുറിച്ച് കഴിഞ്ഞദിവസം റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഏറെ ജലാശയങ്ങളും അനുകൂല കാലാവസ്ഥയുമുള്ള കേരളത്തില്‍ ഇത് ലാഭകരമാകുമെന്ന് റാഞ്ചിയില്‍ പദ്ധതി വിജയകരമായി നടപ്പാക്കിയ എന്‍ജിനിയര്‍ വിശാല്‍ പ്രസാദ് ഗുപ്ത ചൂണ്ടിക്കാട്ടിയിരുന്നു. പദ്ധതിയെക്കുറിച്ച് കൂടുതലറിയാന്‍ കേരളസര്‍ക്കാര്‍ തന്നെ ബന്ധപ്പെട്ടുവെന്നും വിഷയമവതരിപ്പിക്കാന്‍ ക്ഷണിച്ചതായും വിശാല്‍ പറഞ്ഞു. പായലില്‍നിന്ന് ഇന്ധനമുണ്ടാക്കുന്നത് ശാസ്ത്രീയമായി പ്രായോഗികമാണെന്നു കരുതുന്നതായി മന്ത്രി ബാലഗോപാല്‍ പറഞ്ഞു.
ജൈവ ഇന്ധനങ്ങള്‍ ഇപ്പോള്‍ പലയിടത്തുമുണ്ടെങ്കിലും ചെലവുകൂടുതലാണെന്നതാണ് പ്രശ്നം. എന്നാല്‍, സാമ്പത്തികമായി എത്രത്തോളം പ്രായോഗികമാകുമെന്ന് പരിശോധിക്കണം. അതേസമയം, പായലില്‍നിന്ന് ഇന്ധനമുണ്ടാക്കുന്ന ആശയത്തെ താത്പര്യത്തോടെയാണ് സമീപിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പായലില്‍നിന്നുള്ള ജൈവ ഇന്ധനോത്പാദനം പലരാജ്യങ്ങളിലും തുടങ്ങിയിട്ടുണ്ട്. മൈക്രോ ആല്ഗെയില്നിന്ന് ബയോ സി.എന്‍.ജി.യുണ്ടാക്കുന്ന സ്പെയിനിലെ പദ്ധതി വിജയകരമാണെന്ന് അറിയുന്നതായും ഡോ. അരവിന്ദ് പറഞ്ഞു. പ്രതീക്ഷയോടെയും കരുതലോടെയും നോക്കിക്കാണേണ്ട പദ്ധതിയാണിതെന്ന് നെതര്‍ലന്‍ഡ്സിലെ ഗ്രോനിംഗെന് യൂണിവേഴ്സിറ്റിയിലെ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് വിഭാഗം പ്രൊഫസറും മലയാളിയുമായ ഡോ. പി.വി. അരവിന്ദ് പറഞ്ഞു.
റാഞ്ചിയില്‍ ബയോ ഡീസല്‍ പമ്പ് പ്രവര്‍ത്തനം കഴിഞ്ഞ ഡിസംബറിലാണ് തുടങ്ങിയത്. സാധാരണ ഡീസലിനെക്കാള്‍ ലിറ്ററിന് പത്തുരൂപ കുറച്ചാണ് വില്‍ക്കുന്നത്. പരിസ്ഥിതിസൗഹാര്ദമാണെന്നതും ബയോ ഡീസലുണ്ടാക്കുമ്പോഴുള്ള ഉപോത്പന്നങ്ങള്‍ വളമായി ഉപയോഗിക്കാമെന്നതും ഇതിന്റെ പ്രത്യേകതയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: