അഗര്‍ത്തല: ത്രിപുരയില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് രാജകീയ വിജയം. മുനിസിപ്പല്‍ കോര്പ്പറേഷന് ഉള്‍പ്പടെയുള്ള തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ബിജെപിയ്ക്ക് മൃഗീയ ഭൂരിപക്ഷമാണ് ലഭിച്ചിരിക്കുന്നത്. ആകെയുള്ള 334 സീറ്റില്‍ 112 ഇടത്ത് ബി.ജെ.പി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതും കൂടി ചേര്‍ത്ത് 329 സീറ്റുകളിലാണ് ബിജെപി വിജയിച്ചിരിക്കുന്നത്.
20 വര്‍ഷം തുടര്‍ച്ചയായി ത്രിപുര ഭരിച്ച സിബിഎം 197 സീറ്റുകളിലാണ് മത്സരിച്ചത്. ഇവര്‍ക്ക് മൂന്നു സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. 90 ശതമാനം സീറ്റുകളിലും കെട്ടിവെച്ച തുകപോലും തിരിച്ച് പിടിക്കാനുള്ള വോട്ട് സിപിഎമ്മിന് നേടാനായില്ല. മാധ്യമങ്ങള്‍ ബിജെപിയെ തറപറ്റിക്കുമെന്ന് പറഞ്ഞുള്ള വ്യാപക പ്രചരണം ത്രിണമൂല്‍ കോണ്‍ഗ്രസ് നടത്തിയെങ്കിലും ഒരു സീറ്റുമാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസിന് ഒരു സീറ്റുപോലും വിജയിക്കാനായില്ല.
പ്രദേശീയ രാഷ്ട്രീയ കക്ഷി ഒരു സീറ്റും നേടിയിട്ടുണ്ട്. സംസ്ഥാനത്താകെയുള്ള 11 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് വോട്ടെണ്ണല്‍. 2018ല്‍ ത്രിപുരയില്‍ ബി.ജെ.പി അധികാരത്തിലെത്തിയതിന് ശേഷം സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പാണിത്. ബിജെപിയുടെ അധികാരിക വിജത്തില്‍ ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: