ബാലി: ഇന്തോനേഷ്യ ഓപ്പണ്‍ സൂപ്പര്‍ 1000 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പി.വി സിന്ധുവിന്റെ കുതിപ്പിന് വിരാമം. മൂന്നാം സീഡായ സിന്ധു സെമിയില്‍ മുന്‍ ലോക ചാമ്പ്യനായ റാറ്റ്ചനോക് ഇന്റാനോണിനോട് പൊരുതിത്തേതാറ്റു. നിലവിലെ ലോക ചാമ്പ്യനായ സിന്ധു മൂന്ന് ഗെയിം നീണ്ട ശക്തമായ പോരാട്ടത്തിലാണ് ലോക എട്ടാം നമ്പറായ ഇന്റാനോണിനോട് തോറ്റത്. സ്കോര്‍: 21-15, 9-21, 14-21. മത്സരം അമ്പത്തിനാല് മിനിറ്റില്‍ അവസാനിച്ചു.
സിന്ധു തുടര്‍ച്ചയായി മൂന്നാം തവണയാണ് ഒരു ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ തോല്‍ക്കുന്നത്. നേരത്തെ ഇന്തോനേഷ്യ മാസ്റ്റേഴ്സ് ഓപ്പണിലും ഫ്രഞ്ച് ഓപ്പണിലും സിന്ധു സെമിയില്‍ തോറ്റിരുന്നു. ഇന്ത്യയുടെ സാത്വിക് സെയ്രാജ് – ചിരാഗ് ഷെട്ടി സഖ്യം പുരുഷ ഡബിള്‍സിന്റെ സെമിയില്‍ തോറ്റു പുറത്തായി. ഒന്നാം സീഡായ കെവിന് സഞ്ജയ- മാര്ക്കസ്് ഫെര്മാല്ഡി സഖ്യത്തോടാണ് തോറ്റത്. സ്കോര്‍: 16 -21, 18-21. മത്സരം 44 മിനിറ്റ് നീണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: