തിരുവനന്തപുരം: പാലക്കാട് അട്ടപ്പാടി ആദിവാസി മേഖലയില്‍ നവജാതശിശുക്കളുടെ മരണത്തെ സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന് സ്വമേധയാ കേസ്സെടുത്തു. പാലക്കാട് ജില്ലാ കളക്ടര്‍, പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍, അഗളി ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസര്‍, പാലക്കാട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നിവരില്‍ നിന്ന് നവജാത ശിശുമരണം സംഭവിക്കാനുള്ള കാരണങ്ങളെ സംബന്ധിച്ചും അതിനുള്ള പരിഹാരമാര്‍ഗങ്ങളെക്കുറിച്ചുമുള്ള റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ ലഭ്യമാക്കാനും കമ്മിഷന് നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: