ന്യൂദല്ഹി: കര്ഷകര് നവമ്പര് 29ന് നടത്താനിരുന്ന പ്രതിഷേധ സമരം പിന്വലിച്ചു. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര തോമാറിന്റെ അഭ്യര്ത്ഥനയെത്തുടര്ന്നാണ് ഈ നടപടി.
നവമ്പര് 29ന് ദല്ഹി അതിര്ത്തിയില് പാര്ലമെന്റിലേക്ക് ട്രാക്ടര് റാലി നടത്താനായിരുന്നു പദ്ധതി. എന്നാല് പ്രതിഷേധം അവസാനിപ്പിക്കാനും എല്ലാവരും വിട്ടിലേക്ക് മടങ്ങാനും കൃഷി മന്ത്രി നരേന്ദ്ര തോമാര് ശനിയാഴ്ച അഭ്യര്ത്ഥിച്ചിരുന്നു. ഈ അഭ്യര്ത്ഥന മാനിച്ചാണ് ട്രാക്ടര് പ്രതിഷേധ സമരം പിന്വലിച്ചത്.
കേന്ദ്രം കാര്ഷിക ബില് പിന്വലിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. ശീതകാല സമ്മേളനക്കാലത്ത് ദിവസേന 500 കര്ഷകര് പാര്ലമെന്റിലേക്ക് മാര്ച്ച് നടത്താനായിരുന്നു പരിപാടി. സിഖുകാരുടെ പ്രധാന ആഘോഷദിവസമായ ഗുരുപരബ് ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും കാര്ഷിക ബില് പിന്വലിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: