തിരുവനന്തപുരം: ഖാദിബോര്‍ഡ് ചെയര്മാന് സ്ഥാനത്ത് നിയോഗിക്കുന്നത് രാഷ്ട്രീയമായി ഒതുക്കാനല്ലെന്ന് പി ജയരാജന്. അത്തരം പ്രചരണങ്ങള്‍ വ്യാജമാണെന്നും പറഞ്ഞു. ഖാദിബോര്‍ഡ് വൈസ് ചെയര്‍മാനായി ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു ജയരാജന്.
ചെറിയാന് ഫിലിപ്പിനായി സിപിഎം മാറ്റിവെച്ചതായിരുന്നു ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് സ്ഥാനം. ചെറിയാന് കോണ്‍ഗ്രസില്‍ ചേക്കേറിയതോടെ ആസ്ഥാനത്തേയ്ക്ക് ജയരാജനെ നിയോഗിക്കുകയായിരുന്നു. കണ്ണൂരിലെ ഏറ്റവും പ്രബലനായ സിപിഎം നേതാവിനെ ഈ സ്ഥാനത്തേയ്ക്ക് പരിഗണിച്ചത് വലിയ വിവാദമായിരുന്നു. ജയസാധ്യത തീരെ ഇല്ലാതിരിന്നിട്ടും ജയരാജനെ വടകരയില്‍ മത്സരിപ്പിച്ചത് തോല്പ്പിക്കാനാണെന്നുള്ള ആക്ഷേപവും ഉയര്‍ന്നിരുന്നു.
രാവിലെ ഖാദി ബോര്‍ഡ് ആസ്ഥാനത്ത് ചുമതലയെടുക്കാനെത്തിയ പി.ജയരാജനെ സെക്രട്ടറി കെ.എ.രതീഷിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. താന്‍ അഭിമാനത്തോടെയാണ് ഖാദിബോര്‍ഡ് ഉപാധ്യക്ഷ പദം ഏറ്റെടുക്കുന്നതെന്ന് ചുമതലയേറ്റശേഷം ജയരാജന് പറഞ്ഞു.
ഖാദിബോര്‍ഡ് സെക്രട്ടറിക്കെതിരായ അഴിമതിയാരോപണങ്ങളുടെ കാര്യത്തില്‍ മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രതികരിക്കാനില്ലെന്നും ജയരാജന് പറഞ്ഞു. ഗ്രാമീണമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് തന്റെ ലക്ഷ്യം. ഡിസംബര്‍ ഒന്നിന് ബോര്‍ഡ് യോഗം ചേര്‍ന്ന് കൂടുതല്‍ കാര്യങ്ങള്‍ ആലോചിക്കുമെന്നും ജയരാജന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: