തിരുവനന്തപുരം : കോടതി ഉത്തരവ് പാലിക്കലും അപ്പീല്‍ നല്‍കലും ഉന്നത ഉദ്യോഗസ്ഥരുടെ ബാധ്യതയല്ലെന്ന് പൊതുഭരണ സെക്രട്ടറി. സര്‍ക്കാര്‍ നേരിടുന്ന കോടതിയലക്ഷ്യ കേസുകളിലും ഉത്തരവ് പാലിക്കലും അപ്പീല്‍ നല്‍കലുമെല്ലാം താഴേത്തട്ടിലെ ഉദ്യോഗസ്ഥര്‍ക്ക് മാത്രമായിരിക്കും ഉത്തരവാദിത്തം. സെക്ഷന്‍ ഓഫീസറും അസിസ്റ്റന്റുമായിരിക്കും കോടതിയലക്ഷ്യ നടപടികള്‍ക്ക് ഉത്തരവാദികളെന്ന് ഉത്തരവില്‍ പറയുന്നു.
കോടതി ഉത്തരവ് പാലിക്കലും അപ്പീല്‍ നല്‍കലും സെക്ഷന്‍ ഓഫീസറുടേയും അസിസ്റ്റന്റിന്റേയും ഉത്തരവാദിത്തമാണ്. ഇതില്‍ എന്തെങ്കിലും വീഴ്ച വരുത്തിയാല്‍ ഓഫീസറേയും അസിസ്റ്റന്റിനേയും സസ്പെന്‍ഡ് ചെയ്യുമെന്നും പൊതുഭരണ സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്.
നിലവില്‍ കോടതി ഉത്തരവുകള്‍ പാലിക്കുന്നതും അപ്പീല്‍ നല്‍കുന്നതും ഉയര്‍ന്ന ഉദ്യോഗസ്ഥരാണ്. അവരാണ് മറ്റ് തേഴേത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശം നല്‍കുന്നത്. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും മറ്റുമെതിരെ ഇപ്പോള്‍ നടപടികള്‍ വരുമ്പോള്‍ കീഴ് ഉദ്യോഗസ്ഥരെ പഴിചാരി രക്ഷപ്പെടാനുള്ള ശ്രമം സംസ്ഥാനത്ത് ഉണ്ട്. അതിനു പിന്നാലെയാണ് ഇപ്പോള്‍ കോടതി ഉത്തരവുകളുടെ ഉത്തരവാദിത്തം താഴേ തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്കാണെന്ന് അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: