ഭാരതീദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, തിരുച്ചിറപ്പള്ളി 2022 വര്‍ഷം നടത്തുന്ന ദ്വിവത്സര ഫുള്‍ടൈം റസിഡന്‍ഷ്യല്‍ മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന് (എംബിഎ) പ്രോഗ്രാം പ്രവേശനത്തിന് ഇപ്പോള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഭാരതീദാസന്‍ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്താണ് കോഴ്സ് നടത്തുന്നത്. 120 പേര്‍ക്കാണ് പ്രവേശനം. മാര്‍ക്കറ്റിങ്, ഫിനാന്‍സ്, ഡിജിറ്റല്‍ ബിസിനസ് ആന്റ് അനലിറ്റിക്സ്, ഹ്യൂമെന്‍ റിസോഴ്സ്, ഓപ്പറേഷന്‍സ് മാനേജ്മെന്റ് എന്നിവയാണ് സ്പെഷ്യലൈസേഷനുകള്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങൡലുള്ളവര്ക്കാണ് 60% സീറ്റുകള്‍ ലഭിക്കുക.
യോഗ്യത: 50% മാര്‍ക്കില്‍ കുറയാതെ ഏതെങ്കിലും ഡിസിപ്ലിനില്‍ ബാച്ചിലേഴ്സ്/മാസ്റ്റേഴ്സ് ബിരുദവും ഐഐഎം ക്യാറ്റ് 2021/എക്സാറ്റ് 2022/ജിമാറ്റ് (ജനുവരി 2020- ഡിസംബര്‍ 2021) സ്കോറും ഉള്ളവരെയാണ് അഡ്മിഷനായി പരിഗണിക്കുക. ഫൈനല്‍ ഡിഗ്രി പരീക്ഷയെഴുതുന്നവരെയും ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കുന്നതാണ്. പ്രായപരിധിയില്ല.
അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, കൊല്‍ക്കത്ത, മുംബൈ, ന്യൂദല്‍ഹി, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളില്‍വച്ച് ഗ്രൂപ്പ് ചര്‍ച്ചയും വ്യക്തിഗത അഭിമുഖവും നടത്തിയാണ് സെലക്ഷന്.
പ്രവേശന വിജ്ഞാപനവും വിശദവിവരങ്ങളുമടങ്ങിയ അഡ്മിഷന് ബ്രോഷറും www.bim.edu- ല്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷന് 1250 രൂപയാണ്. എസ്സി/എസ്ടി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 800 രൂപ മതി. ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ്/ നെറ്റ് ബാങ്കിങ് മുഖാന്തിരം ഫീസ് അടയ്ക്കാം. ജനുവരി 31 നകം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിരിക്കണം. ഹാര്‍ഡ് കോപ്പിയോ രേഖകളോ ഇന്‍സ്റ്റിറ്റ്യൂട്ടിന് അയക്കേണ്ടതില്ല. രജിസ്ട്രേഷനുള്ള നിര്‍ദ്ദേശങ്ങള്‍ അഡ്മിഷന് ബ്രോഷറിലുണ്ട്.
പ്രവേശനം ലഭിക്കുന്നവര്‍ കാമ്പസിനുള്ളില്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കണം. രണ്ടുവര്‍ഷത്തെ മൊത്തം കോഴ്സ് ഫീസ് 15,50,000 രൂപയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് തിരുച്ചിറപ്പള്ളി എസ്ബിഐ സ്കോളര്‍ ലോണ്‍/വിദ്യാഭ്യാസ വായ്പയായി 20 ലക്ഷം രൂപവരെ അനുവദിക്കും.
പഠിച്ചിറങ്ങുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് മികച്ച പ്ലേസ്മെന്റ് സഹായം ലഭ്യമാക്കും. കഴിഞ്ഞ ബാച്ചില്‍ പുറത്തിറങ്ങിയവര്‍ക്ക് 9.65 ലക്ഷം മുതല്‍ 15.42 ലക്ഷം രൂപ വരെ വാര്‍ഷിക ശമ്പളത്തില്‍ ജോലി ലഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ അഡ്മിഷന് ബ്രോഷറിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: