പാരീസ്: ഇന്‍ഡോ ഫ്രാന്‍സ് സംയുക്ത സൈനികാഭ്യാസം ‘എക്സ് ശക്തി 2021’ ഫ്രാന്‍സില്‍ സമാപിച്ചു. രണ്ടു വര്‍ഷത്തില്‍ ഒരിക്കലെത്തുന്ന സൈനികാഭ്യാസത്തിന്റെ ആറാം പതിപ്പാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്.
ഭീകരവാദ സംഘങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്കായുള്ള പന്ത്രണ്ട് ദിവസത്തെ സൈനിക പരിശീലനം ഇരു രാജ്യങ്ങളുടെയും സായുധ സേനയെ ശക്തിപ്പെടുത്തി. ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന് കീഴില്‍ ഒരേ സാഹചര്യങ്ങളില്‍ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നേടുന്നതിന് ഈ അഭ്യാസം ഇരു രാജ്യങ്ങള്‍ക്കും അവസരം നല്കി.
അര്‍ദ്ധ നഗര സാഹചര്യങ്ങളിലെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ നേരിടല്‍ അവസ്ഥയും തന്ത്രപരമായ പരിശീലനവും ഉള്‍പ്പെടുന്ന രണ്ട് ഘട്ടങ്ങളിലായാണ് അഭ്യാസം നടത്തിയത്. രണ്ട് സംഘങ്ങളും തങ്ങളുടെ മികച്ച പ്രവര്‍ത്തന രീതികളും അനുഭവങ്ങളും പങ്കുവെച്ചതായും വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: