ന്യൂദല്‍ഹി: ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം രാജ്യത്തെ കോവിഡ്19 പ്രതിരോധ കുത്തിവയ്പ് 120 കോടി പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറില്‍ 83,88,824 ഡോസ് വാക്സിനുകള്‍ നല്‍കിയതോടെ രാജ്യത്തിതുവരെ നല്കിയ ആകെ വാക്സിനുകളുടെ എണ്ണം 1,20,27,03,659 കടന്നു. 1,24,56,121 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിന് നല്‍കിയത്.
ദേശീയ രോഗമുക്തി നിരക്ക് 98.33% ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9,868 പേര് സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,39,77,830 ആയി. തുടര്‍ച്ചയായി 152 ാം ദിവസവും പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000ത്തില്‍ താഴെയാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 10,549 പേര്‍ക്കാണ്. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത് 1,10,133 പേരാണ്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.32 ശതമാനമാണ്. ഇത് മാര്‍ച്ച് 2020 മുതലുള്ള ഏറ്റവും കുറഞ്ഞ കണക്കാണ്. രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,81,246 പരിശോധനകള്‍ നടത്തി. ആകെ 63.71 കോടിയിലേറെ (63,71,06,009) പരിശോധനകളാണ് ഇതുവരെ നടത്തിയത്.
പരിശോധനകള്‍ വര്‍ധിപ്പിച്ചപ്പോള്‍ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 0.89 ശതമാനമാണ് 12 ദിവസമായി ഒരുശതമാനത്തില്‍ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.89 ശതമാനമാണ്. കഴിഞ്ഞ 53 ദിവസമായി ഇത് രണ്ട് ശതമാനത്തില്‍ താഴെയും, 88 ദിവസമായി മൂന്നു ശതമാനത്തില്‍ താഴെയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: