ന്യൂദല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് ഇന്ത്യ സന്ദര്‍ശിക്കും. ദല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയിലും അദേഹം പങ്കെടുക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസംബര്‍ ആറിന് ഇന്ത്യയില്‍ എത്തുന്ന അദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തും. അഫ്ഗാന് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനാണ് പുടിന് ഇന്ത്യയില്‍ എത്തുന്നത്. ഇന്ത്യയും-റഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുകയാണ് സന്ദര്‍ശനത്തിന്റെ മുഖ്യ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: