മുംബൈ: അധികം വൈകാതെ മഹാരാഷ്‌ട്ര സര്‍ക്കാരില്‍ മാറ്റം വരുമെന്നും മഹാരാഷ്‌ട്ര സര്‍ക്കാര്‍ മാര്‍ച്ചോടെ മാറുമെന്നും കേന്ദ്രമന്ത്രി നാരായണ്‍ റാണെ. കോണ്‍ഗ്രസ്, ശിവസേന, എന്‍സിപി പാര്‍ട്ടികള്‍ ചേര്‍ന്ന മഹാവികാസ് അഘാദിയാണ് ഇപ്പോള്‍ മഹാരാഷ്‌ട്ര ഭരിയ്‌ക്കുന്നത്.
സര്‍ക്കാര്‍ രൂപീകരിക്കാനോ സര്‍ക്കാരിനെ തകര്‍ക്കാനോ ചില കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കണം- മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായസംരംഭക മന്ത്രി നാരായണ്‍ റാണെ പറഞ്ഞു. ‘ഉദ്ധവ് താക്കറെയ്‌ക്ക് സുഖമില്ല. അതുകൊണ്ട് അദ്ദേഹത്തോട് ഇപ്പോള്‍ സംസാരിക്കാന്‍ കഴിയില്ലെന്ന് ബിജെപി മഹാരാഷ്‌ട്ര സംസ്ഥാനാധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. എന്തായാലും മൂന്ന് രാഷ്‌ട്രീയ പാര്‍ട്ടികളുടെ സംഘടനയായ മഹാ വികാസ് അഘാദി സര്‍ക്കാര്‍ അധികകാലം മഹാരാഷ്‌ട്രയില്‍ നിലനില്‍ക്കില്ല,’ – അദ്ദേഹം പറഞ്ഞു.
രണ്ടാഴ്ച മുന്‍പാണ് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ മുംബൈയിലെ എച്ച് എന്‍ റിലയന്‍സ് ഹോസ്പിറ്റലില്‍ സെര്‍വിക്കല്‍ സ്‌പൈന്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കിയത്. മഹാരാഷ്‌ട്രയില്‍ ബിജെപി നേതൃത്വത്തിലുള്ള ഒരു സര്‍ക്കാര്‍ ഉടനെ അധികാരത്തിലെത്തുമെന്നാണ് നാരായണ്‍ റാണെ നല്‍കുന്ന സൂചന.
നേരത്തെ റാണെ സ്വന്തം പാര്‍ട്ടിയായ മഹാരാഷ്‌ട്ര സ്വാഭിമാന്‍ പക്ഷ എന്ന പാര്‍ട്ടിയെ 2019 ഒക്ടോബര്‍ 15നാണ് ബിജെപിയുമായി ലയിപ്പിച്ചത്. പിന്നീട് കേന്ദ്രമന്ത്രിസഭ പുനസംഘടിപ്പിച്ചപ്പോള്‍ റാണെ കേന്ദ്രമന്ത്രിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: