കൊച്ചി : മലയാള സിനിമാ നിര്‍മാതാക്കളുടെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ തെരച്ചില്‍. ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവരുടെ കൊച്ചിയിലെ ഓഫീസുകളിലാണ് തെരച്ചില്‍. ആദായ നികുതി വകുപ്പ് ടിഡിഎസ് വിഭാഗമാണ് തെരച്ചില്‍ നടത്തുന്നത്.
ഒടിടി പ്ലാറ്റ്ഫോം വഴിയുള്ള സിനിമാ പ്രദര്‍ശനവുമായി ബന്ധപ്പെട്ടാണ് നിലവില്‍ ആദായ നികുതി വകുപ്പ് തെരച്ചില്‍ നടത്തുന്നത്. കോവിഡിനെ തുടര്‍ന്ന് മൂവരുടേയും നിര്‍മാണ കമ്പനികള്‍ ഒടിടി പ്ലാറ്റ് ഫോം വഴിയാണ് സിനിമാ റിലീസ് ചെയ്തിരുന്നത്. ഓടിടി കമ്പനികളുമായുള്ള ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്.
മൂന്ന് നിര്‍മാണ കമ്പനികള്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ പരിശോധിച്ചു വരികയാണ്. സിനിമകള്‍ ഒടടി പ്ലാറ്റ് ഫോമുകള്‍ക്ക് വിറ്റതിന് കൃത്യമായി നികുതിയടച്ചോ എന്നതടക്കമുള്ള കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.
മൂന്ന് നിര്‍മാതാക്കളുടെ സമീപകാലത്തെ വരുമാനവും ഇടപാടുകളും നികുതി ഇടപാടുകളും പരിശോധന പരിധിയിലുണ്ട്. കോവിഡ് മൂലം സിനിമകള്‍ ഒടിടി, സാറ്റലൈറ്റ് റൈറ്റ്, മ്യൂസിക് റൈറ്റ് എന്നിവയിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ഇങ്ങനെ പല രീതിയില്‍ ലഭിക്കുന്ന വരുമാനത്തിന് നികുതിയടച്ചോ എന്ന് കൂടി ആദായനികുതി വകുപ്പ് സൂചന നല്‍കുന്നുണ്ട്. എന്നാല്‍ നിര്‍മാതാക്കളുടെ ഓഫീസുകളില്‍ മാത്രമാണ് ആരുടേയും വീട്ടിലേക്ക് ഉദ്യോഗസ്ഥര്‍ എത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: