Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

സഞ്ജു സാംസണെ കൈവിടാതെ രാജസ്ഥാന്‍; 14 കോടി രൂപയ്‌ക്ക് കരാര്‍ ഉറപ്പിച്ചു; നായകനായും തുടരും

രാജസ്ഥാന്‍ നിലനിര്‍ത്തുന്ന മറ്റ് താരങ്ങളുടെ പേര് പുറത്തുവിട്ടിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2021, 10:18 am IST
in Cricket

മുംബൈ: ഐപിഎല്ലില്‍ മെഗാ ലേലത്തിനു മുന്‍പ് രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തുന്ന ആദ്യതാരമായി സഞ്ജു സാംസണ്‍  മാറി. സഞ്ജു രാജസ്ഥാന്‍ വിട്ട് ചെന്നൈയില്‍ ചേരുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 14 കോടിയാണ് താരത്തിനായി നിശ്ചയിച്ചിരിക്കുന്ന വാര്‍ഷിക പ്രതിഫലം. സഞ്ജു നായകനായും തുടരുമെന്നാണ് അറിയുന്നത്. രാജസ്ഥാന്‍ നിലനിര്‍ത്തുന്ന മറ്റ് താരങ്ങളുടെ പേര് പുറത്തുവിട്ടിട്ടില്ല. ജോസ് ബട്ലര്‍, ജോഫ്ര ആര്‍ച്ചര്‍, ലിയാം ലിവിങ്സ്റ്റണ്‍, യശസ്വി ജയ്സ്വാള്‍ എന്നിവരുടെ പേരാണ് പരിഗണനയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. പരിക്കുമൂലം കഴിഞ്ഞ സീസണില്‍നിന്ന് പിന്മാറിയ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനെ റിലീസ് ചെയ്ത് ലേലത്തില്‍ പിടിക്കാനായിരിക്കും ടീം ശ്രമിക്കുക.

2022 ജനുവരിയിലെ മെഗാ ലേലത്തിന് മുന്നോടിയായി നിലവിലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടി20 ലീഗിന്റെ അടുത്ത മൂന്ന് സീസണുകളിലും ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ നിലനിര്‍ത്താന്‍ ടീം മാനേജ്മെന്റ് തീരുമാനിച്ചിരുന്നു. ധോണിയെ കൂടാതെ ഐപിഎല്‍ കിരീട നേട്ടത്തില്‍ പ്രധാന പങ്കുവഹിച്ച ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയും ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്വാദിനെയും ഫ്രാഞ്ചൈസി നിലനിര്‍ത്തിയിട്ടുണ്ട്. ബിസിസിഐ ചട്ടങ്ങള്‍ അനുസരിച്ച് ഓരോ ടീമിനും പരമാവധി നാല് കളിക്കാരെ നിലനിര്‍ത്താന്‍ അനുവാദമുണ്ട്.  ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മൊയീന്‍ അലിയുമായി മാനെജ്മെന്റ് ചര്‍ച്ചകള്‍ നടത്തിവരികയാണ്.

നവംബര്‍ 30-നകം ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയ കളിക്കാരുടെ പട്ടിക സമര്‍പ്പിക്കണം, അതിനുശേഷം 2022 സീസണില്‍ രണ്ട് പുതിയ ടീമുകള്‍ കൂടി ലീഗില്‍ ചേരുന്ന മെഗാ ലേലം നടക്കും. അതേസമയം, വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്ത്, ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേല്‍, പൃഥ്വി ഷാ, പേസര്‍ ആന്റിച്ച് നോര്‍ട്ട്ജെ എന്നിവരെ നിലനിര്‍ത്താന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് തീരുമാനിച്ചു. റിപ്പോര്‍ട്ട് അനുസരിച്ച്, ശ്രേയസ് അയ്യര്‍ ഡിസിയെ നയിക്കാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും പന്തിനാണ് കൂടുതല്‍ പിന്തുണ ലഭിച്ചത്്.  

രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുംറ, ഇഷാന്‍ കിഷന്‍ എന്നിവരെ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തുമെന്നും അവര്‍ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. സൂര്യകുമാര്‍ യാദവിനെ ലേലത്തില്‍ നിന്ന് സ്വന്തമാക്കാനാണ് മുംബൈയുടെ പദ്ധതി.  

രണ്ട് പുതിയ ടീമുകളുടെ ഉടമകളായ സഞ്ജീവ് ഗോയങ്കയുടെ ആര്‍പിഎസ്ജി ഗ്രൂപ്പും സിവിസി ക്യാപിറ്റല്‍സും മുന്‍നിര ഇന്ത്യന്‍ കളിക്കാരെ സമീപിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുല്‍ പഞ്ചാബ് കിംഗ്‌സുമായി വേര്‍പിരിഞ്ഞതിനാല്‍ പുതിയ ലഖ്‌നൗ ടീമിനെ നയിക്കാന്‍ സാധ്യതയുണ്ട്.

അതേസമയം, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തങ്ങളുടെ രണ്ട് ഓള്‍ റൗണ്ടര്‍മാരായ സുനില്‍ നരെയ്‌നെയും ആന്ദ്രെ റസ്സലിനെയും സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെയും നിലനിര്‍ത്താന്‍ സാധ്യതയുണ്ട്.  ശുഭ്മാന്‍ ഗില്ലിനെയോ വെങ്കിടേഷ് അയ്യരെയോ നിലനിര്‍ത്തണമോ എന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനം ആയിട്ടില്ല.  

മെഗാ ലേലത്തിന് മുന്നോടിയായി ഐപിഎല്‍ ടീമുകള്‍ നിലനിര്‍ത്തിയ കളിക്കാര്‍-  

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: മഹേന്ദ്ര സിംഗ് ധോണി, രവീന്ദ്ര ജഡേജ, റുതുരാജ് ഗെയ്‌ക്വാദ്, മൊയിന്‍ അലി അല്ലെങ്കില്‍ സാം കുറാന്‍.

ഡല്‍ഹി : റിഷഭ് പന്ത്, പൃഥ്വി ഷാ, അക്സര്‍ പട്ടേല്‍, ആന്റിച്ച് നോര്‍ട്ട്ജെ.

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുംറ.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: സുനില്‍ നരെയ്ന്‍, ആന്ദ്രെ റസ്സല്‍

രാജസ്ഥാന്‍ റോയല്‍സ്- സഞ്ജു സാംസണ്‍

Tags: IPLSanju Samsonരാജസ്ഥാന്‍ റോയല്‍സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

സച്ചിന്റെ ആത്മകഥയും ശ്രീപത്മനാഭ വിഗ്രഹവും സഞ്ജുവിന് സമ്മാനിച്ച് ഗവര്‍ണര്‍

Kerala

കേരളത്തിന്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി , സഞ്ജു സാംസണിന് കെ.സി.എയുടെ സ്‌നേഹാദരം

Cricket

വിവിയൻ റിച്ചാർഡ്സിനെ ഓർമ്മിപ്പിക്കുന്നു : സഞ്ജു സാംസണിന്റെ മികച്ച പ്രകടനത്തെ പ്രശംസിച്ച് ഇതിഹാസ താരം സുനിൽ ഗവാസ്‌കർ

Cricket

സഞ്ജുവിന്റെ കവിളില്‍ തൊട്ട് ഗൗതം ഗംഭീര്‍…സ‌‌ഞ്ജുവിനെക്കുറിച്ചുള്ള കരുതലിനെക്കുറിച്ച് ഗൗതം ഗംഭീര്‍ പറഞ്ഞത്

Cricket

ഐസിസി ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു ഉള്‍പ്പെടെ 4 ഇന്ത്യന്‍ താരങ്ങള്‍ ടീമില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.