ഷില്ലോങ്: മേഘാലയയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി.18 എംഎല്‍എമാരില്‍ 12 പേരും ത്രിണമൂല്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറി. ഇതില്‍ മുന്‍മുഖ്യമന്ത്രി മുകുള്‍ സാങ്മയും ഉള്‍പ്പെടും.ഇതോടെ ത്രിണമൂല്‍ മേഘാലയായിലെ പ്രധാന പ്രതിപക്ഷമായിമാറി. മമത ബാനര്‍ജി തന്റെ പാര്‍ട്ടിയെ ദേശീയതലത്തിലേക്ക് ഉയര്‍ത്തുവാനുളള ശ്രമങ്ങള്‍ നടത്തുന്ന സാഹചര്യത്തില്‍ വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഈ കൂടുമാറ്റം വലിയ ഗുണമായിരിക്കുകയാണ്. കോണ്‍ഗ്രസുമായി കുറച്ചുകാലമായി അകല്‍ച്ചയിലായിരുന്നു സാങ്മ. വിന്‍സന്റ് എം പാലായെ സംസ്ഥാന അധ്യക്ഷന്‍ ആക്കിയതാണ് പാര്‍ട്ടി മാറ്റത്തെ ശക്തമാക്കിയത്. സാങ്മയോട് ആലോചിക്കാതെയുള്ള നീക്കം അമര്‍ഷം ശക്തമാക്കി. ഞാനും എംഎല്‍എമാരും കോണ്‍ഗ്രസിനുളളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും അതിന് ശേഷം മാത്രമെ പാര്ട്ടിമാറുന്നതിനെക്കുറിച്ച് ചിന്തിക്കൂ എന്ന് അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു. 2023ല്‍ നടക്കുന്ന തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും സംഘവും ത്രിണമൂല്‍ കോണ്‍ഗ്രസിനെ ദേശീയതലത്തിലാക്കാനുളള ശ്രമത്തിന്റെ ഭാരമായി ഷില്ലോങ്ങില്‍ എത്തി പാര്‍ട്ടിയുടെ സംസ്ഥാനത്തെ നില ആരാഞ്ഞിരുന്നു. കഴിഞ്ഞ ദിവസം, കീര്‍ത്തി ആസാദ് അശോക് തന്‍വാര്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: