തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ ഫുഡ് സ്ട്രീറ്റിനു പിന്നാലെ വിവാദങ്ങളും കൊഴുക്കുന്നതിനിടെ എന്താണ് മലയാളി സംഘി ജീവിതമെന്ന് ഫേസ്ബുക്കില്‍ കുറിച്ച് അഭിഭാഷകന് ശങ്കു ടി ദാസ്. സംഘപരിവാര്‍ ബിജെപി അനുഭാവികള്‍ ഡിവൈഎഫ്ഐയുടെ ഫുഡ് സ്ട്രീറ്റിനെ അനുമോദിക്കുമ്പോള്‍ പന്നി മാംസം വിളമ്പിയതില്‍ പല മുസ്ളീം സംഘടനകളും ഡിഫിക്ക് എതിരെയാണ് പ്രതികരിക്കുന്നത്. ഇതേത്തുടര്‍ന്നാണ് സീറ്റും അധികാരവും ഒന്നുമില്ലെങ്കിലും സി.പി.എമ്മിനെ കൊണ്ട് മതേതര യോഗയും ശ്രീകൃഷ്ണ ജയന്തിയും രാമായണ മാസാചരണവും നടത്തിച്ചിട്ടുണ്ടെന്നും ആഷിക് അബുവിനെ കൊണ്ട് വാരിയംകുന്നന് പിന്‍വലിപ്പിച്ചിട്ടുണ്ടെന്നും അടക്കം വിഷയങ്ങള്‍ ശങ്കു കുറിച്ചത്
പോസ്റ്റിന്റെ പൂര്‍ണരൂപം-
സീറ്റും ഭരണവും അധികാരവുമൊന്നുമില്ല.
പക്ഷെ സി.പി.എമ്മിനെ കൊണ്ട് മതേതര യോഗയും ശ്രീകൃഷ്ണ ജയന്തിയും രാമായണ മാസാചരണവും നടത്തിച്ചിട്ടുണ്ട്.
എ.കെ.ജി സെന്ററില്‍ ആദ്യമായി ദേശീയ പതാക ഉയര്‍ത്തിച്ചിട്ടുണ്ട്.
ആഷിക് അബുവിനെ കൊണ്ട് വാരിയംകുന്നന് പിന്‍വലിപ്പിച്ചിട്ടുണ്ട്.
ഡി.വൈ.എഫ്.ഐയേ കൊണ്ട് പോര്‍ക്ക് വരെ വിളമ്പിച്ചിട്ടുണ്ട്.
മലയാളി സംഘി ജീവിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: