കൊച്ചി: പോലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി സമയത്ത് നിര്‍ബന്ധമായും യൂണിഫോം ധരിക്കണമെന്ന് ഹൈക്കോടതി. ഗുരുവായൂര്‍ ദേവസ്വം ഹോസ്പിറ്റലിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ചാവക്കാട് പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫിസര്‍ ഉണ്ണികൃഷ്ണന് സ്റ്റിക്കര്‍ പതിച്ചു. ഇത് ചോദ്യം ചെയ്ത ഹര്‍ജിക്കാരനെതിനെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
പോലീസുകാരെ പെട്ടെന്നു തിരിച്ചറിയുന്നതിനുള്ള മാര്‍ഗമാണ് യൂണിഫോമെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. യൂണിഫോം ധരിച്ചാല്‍ കുറ്റകൃത്യങ്ങള്‍ തടയാനും പൗരന്മാര്ക്കു സംരക്ഷണം നല്‍കാനും ചുമതലപ്പെട്ട ആളാണെന്നു ജനങ്ങള്‍ക്ക് ഒറ്റനോട്ടത്തില്‍ അറിയാനാവും. ഈ സാഹചര്യത്തില്‍ യൂണിഫോമില്‍ അല്ലാതെ വന്ന് പോലീസ് ഉദ്യോഗസ്ഥന് സ്വീകരിച്ച നടപടി ന്യായീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
യൂണിഫോം ധരിക്കുന്നത് സംബന്ധിച്ച് പോലീസ് മേധാവി സ്വീകരിച്ച നടപടി സംബന്ധിച്ചു നാലു മാസത്തിനകം നടപടി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്. തൃശൂര്‍ പൂവത്തൂര്‍ സ്വദേശി അവിനാഷാണ് യൂണിഫോമില്ലാതെ അനധികൃത പാര്‍ക്കിങ് സ്റ്റിക്കര്‍ വാഹനത്തില്‍ പതിച്ച നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: