തിരുവനന്തപുരം: മുസ്ലീം സമുദായം മാളുകള്‍ ബഹിഷ്കരിക്കണമെന്ന് മുസ്ലീം പണ്ഡിതന് ഹുസ്സൈന്‍ സലഫി. കൂടിക്കലരന് നടന്നുകൊണ്ടിരിക്കുന്ന സ്ഥലങ്ങളാണ് മാളുകള്‍. അവിടെ സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നാണ് മാളുകളില്‍ സഞ്ചരിക്കുന്നത്. അള്ളാഹുവിന് ഏറ്റവും ഇഷ്ടമില്ലാത്ത സ്ഥലം മാളുകളും ഇഷ്ടമുള്ള സ്ഥലങ്ങള്‍ പള്ളികളുമാണ്.
മാളുകളില്‍ വിവിധ സംസ്കാരത്തിലും വേഷത്തിലുമുള്ള ആളുകളാണ് എത്തുന്നത്. സ്ത്രീകള്‍ ബ്യൂട്ടിപാര്‍ലറുകളില്‍ പോയിട്ടുള്ള സ്ത്രീകള്‍ മാളുകളില്‍ എത്തുന്നുണ്ട്. ഇവര്‍ ചെകുത്താന്റെ സന്തതികളാണ്. ഇവര്‍ മുസ്ലീങ്ങളുടെ ദൃഷ്ടിതാഴത്താനാണ് എത്തുന്നത്. സ്ത്രീ-പുരുക്ഷ സമൂഹം സമത്വം എന്ന പേരില്‍ കേരളത്തില്‍ ഇടകലരുകള്‍ നടത്തുന്നുണ്ട്. ഇത് മുസ്ലീം സമുദായത്തെ പിഴപ്പിക്കാനുള്ള നീക്കമാണെന്നുള്ള കടുത്ത സ്ത്രീവിരുദ്ധതയും ഇയാള്‍ പറയുന്നു. കണ്ണുകളെ കണ്ട്രോള് ചെയ്യാന്‍ മുസ്ലീങ്ങള്‍ കൂടുതല്‍ ശ്രമിക്കണം. അതിനാള് മാള്‍ സംസ്കാരം പൂര്‍ണമായും ഒഴിവാക്കണമെന്നും ഹുസൈന് സലഫി പറയുന്നു.
വൃത്തിയായി ഒരുങ്ങുന്ന സ്ത്രീകള്‍ വ്യഭിചാരിണിയാണെന്ന കടുത്ത സ്ത്രീവിരുദ്ധത പ്രസംഗവുമായി കഴിഞ്ഞ ദിവസം ഇസ്ലാമിക പണ്ഡിതന് സിറാജുള്‍ ഇസ്ലാം ബാലുശ്ശേരി രംഗത്തെത്തിയിരുന്നു. സുഗന്ധമൊ അത്തറോ പൂശി നടക്കുന്ന പെണ്ണുങ്ങള് എല്ലാ വ്യഭിചാരത്തിന് താല്പര്യമുള്ളവരാണ്. മറ്റൊരു പുരുഷന് തന്നെ നോക്കട്ടെ എന്നും തന്നെ ഭംഗി ആസ്വദിക്കട്ടെ എന്നും വിചാരിക്കുന്ന സ്ത്രീകളാണ് ദേഹത്ത് സുഗന്ധവ്യഞ്ജനങ്ങള്‍ പൂശുന്നത്.
ഭര്‍ത്താവ് അല്ലാതെ മറ്റൊരു പുരുഷന് തന്റെ ശരീരത്തില്‍ തൊടരുതെന്നും ഭര്‍ത്താവ് അല്ലാതെ മറ്റൊരു പുരുഷന് തന്നെ നോക്കരുതെന്നും ആഗ്രഹിക്കുന്ന ഒരു സ്ത്രീ ഒരിക്കലും സുഗന്ധവ്യഞ്ജനങ്ങള്‍ പൂശില്ല. സുഗന്ധദ്രവ്യങ്ങള്‍ പൂശി അന്യപുരുഷനെ തന്നിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുന്ന സ്ത്രീയുടെ മനസ്സ് വ്യഭിചാരിയുടെ മനസ്സാണാണെന്നും അദേഹം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.
മുസ്ലീം സ്ത്രീകള്‍ ഏതൊരു ജോലി ചെയ്യുമ്പോഴും അല്ലാഹുവിനെ വിളിക്കണമെന്നും അദേഹം ആഹ്വാനം ചെയ്യുന്നു. രാവിലെ മുതല്‍ വൈകിട്ട് വരെ സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ട്. ഇതിനിടെ എല്ലാം അല്ലാഹുവിനെ വിളിക്കണം. ഇങ്ങനെ വിളിക്കുന്നവര്‍ക്ക് സ്വര്‍ഗം ലഭിക്കുമെന്നും അദേഹം വീഡിയോയില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: