Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മറഡോണയില്ലാത്ത ഒരാണ്ട്; ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ മരിച്ചിട്ട് നാളെ ഒരാണ്ട് തികയുന്നു

ബ്യൂണസ് അയേഴ്‌സ് നഗരവീഥികളില്‍ ഇന്നും അയാളുടെ ഗന്ധമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2021, 05:00 am IST
in Football

ബ്യൂണസ് അയേഴ്‌സ് നഗരവീഥികളില്‍ ഇന്നും അയാളുടെ ഗന്ധമുണ്ട്. എത്രയോ ചിത്രങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നു. എത്രയോ നിമിഷങ്ങള്‍ പുതുതലമുറയ്‌ക്ക് പ്രചോദനമായി ചിറകുവിരിച്ച് പറക്കുന്നു. മൈതാനങ്ങളില്‍ അത്ഭുതം തീര്‍ത്ത, രാജ്യത്തിന്റെ പ്രൗഢി ലോകാന്തരങ്ങളിലെത്തിച്ച, അര്‍ജന്റീനയുടെ സ്വന്തം രാജകുമാരന്‍ സാക്ഷാല്‍ ഡിഗോ മറഡോണ മരിച്ചിട്ട് നാളെ ഒരാണ്ട്.  

ഓര്‍മകള്‍ക്ക് മരണമില്ലെന്ന് പറയുന്നത് എത്രയോ ശരിയാണ്. ഫുട്‌ബോള്‍ മൈതാനം നിലനില്‍ക്കുന്നിടത്തോളം മറഡോണയും അദ്ദേഹത്തിന്റെ കാല്‍പന്ത് കഥകളും വാഴ്‌ത്തപ്പെട്ടുകൊണ്ടേയിരിക്കും. 1986 ലോകകപ്പും ചരിത്രഗോളുകളും കായിക ലോകം മറക്കുന്നതെങ്ങനെ? 16-ാം വയസില്‍ അര്‍ജന്റീന കുപ്പായമണിഞ്ഞ അത്ഭുത ബാലന്‍ പിന്നീട് ഫുട്‌ബോള്‍ ദൈവമായതിന് പന്നില്‍ വലിയ പോരാട്ടത്തിന്റെ കഥയുണ്ട്. വിജയങ്ങള്‍ പിടിച്ചടക്കി ഉയരങ്ങളിലേക്ക് നടന്നുകയറിയപ്പോള്‍ ജീവിതത്തില്‍ നേരിട്ട താളപ്പിഴകളും ലോകം ആഘോഷത്തോടെ തന്നെ ചര്‍ച്ച ചെയ്തു. മറഡോണയുടെ ഓരോ നിമിഷവും അത്രമേല്‍ ലഹരിയായിരുന്നു ഫുട്‌ബോള്‍ ലോകത്തിന്.  

ബ്യൂണസ് അയേഴ്‌സിലെ വിയാഫിറോറിറ്റ വര്‍ഷങ്ങള്‍ക്ക് മുമ്പ് ദരിദ്രര്‍ തിങ്ങിപ്പാര്‍ത്ത പ്രദേശമായിരുന്നു. ഫുട്‌ബോള്‍ സ്വപ്‌നം കുട്ടികളില്‍ പ്രതീക്ഷയുടെ നാമ്പ് വളര്‍ത്തികൊണ്ടിരുന്നു. ആ ഇടയ്‌ക്കാണ് രാജ്യത്തെ പ്രധാന മാധ്യമപ്രവര്‍ത്തകര്‍ ഗ്രാമത്തിലെത്തുന്നത്. ലക്ഷ്യം കാലില്‍ അത്ഭുതം തീര്‍ക്കുന്ന ബാലനെ കാണണം, സാക്ഷാല്‍ ഡീഗോയെ. മൈതാനത്ത് പറന്നുകളിക്കുന്ന കുട്ടിയുടെ കഥകള്‍ പിന്നീട് രാജ്യം ചര്‍ച്ച ചെയ്തു. അധികം വൈകാതെ വിവിധ ക്ലബ്ബുകള്‍ക്കായി കളിച്ച് തുടങ്ങി. 16-ാം വയസില്‍ ദേശീയ സീനിയര്‍ ടീമില്‍. പിന്നീട് അര്‍ജന്റീനിയന്‍ ഫുട്‌ബോളിന്റെ അമരക്കാരനായി.  

1986 ഫിഫ ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ രണ്ട് ഗോളുകള്‍ ചരിത്രത്തിന്റെ ഭാഗമായി. ദൈവത്തന്റെ കൈ അടയാളപ്പെടുത്തിയ 52-ാം മിനിറ്റും അത്ഭുത ഗോള്‍ പിറന്ന 56-ാം മിനിറ്റും വില്ലനില്‍ നിന്ന് നായകനിലേക്കുള്ള മാറ്റമായിരുന്നു. ഗോളിക്ക് മുകളില്‍ ഉയര്‍ന്നുചാടി 52-ാം മിനിറ്റില്‍ നേടിയ ആദ്യ ഗോള്‍ ഇന്നും ചര്‍ച്ചചെയ്യപ്പെടുന്നു. അഞ്ചടി അഞ്ചിഞ്ചുകാരനായ ഡീഗോയ്‌ക്ക് ആ ഉയരം അസാധ്യമായിരുന്നു. എന്നാല്‍ സെക്കന്‍ഡിന്റെ ഒരു നിമിഷം മാച്ച് റഫറിയെ പോലും മാറ്റി ചിന്തിപ്പിച്ചു, വിവാദ ഗോള്‍ പിറന്നു. ഇതിന്  ശേഷമാണ് കൈകൊണ്ട് പന്ത് വലയിലേക്ക് തള്ളിയിടുകയാണെന്ന് തിരിച്ചറിഞ്ഞത്. നാണക്കേടിന്റെ അംശം എവിടെയോ തങ്ങിനിന്നതിനെ കഴുകികളയുന്നതായി 56-ാം മിനിറ്റിലെ ഗോള്‍. നാല് ഇംഗ്ലീഷ് പ്രതിരോധ താരങ്ങളെ വകഞ്ഞുമാറ്റി മൈതാനത്തിന്റെ മധ്യത്തില്‍ നിന്ന് തുടങ്ങിയ പാച്ചില്‍ ഗോളില്‍ അവസാനിച്ചു. നാല് മിനിറ്റ് മുമ്പ് കളിയാക്കിയവര്‍ പോലും പിന്നീട് കൈയടിച്ച നിമിഷം. ഈ ഗോള്‍ പിന്നീട് നൂറ്റാണ്ടിന്റെ ഗോളായും തെരഞ്ഞെടുക്കപ്പെട്ടു. ഏറെ വിവാദമൊരുക്കിയ 1986ലെ ലോകകപ്പില്‍ കിരീടവുമായാണ് ഡീഗോയും അര്‍ജന്റീനയും മടങ്ങിയത്. ഇറ്റലിയില്‍ നാപ്പോളിയും സ്‌പെയ്‌നില്‍ ബാഴ്‌സലോണയും മറഡോണയുടെ കളിമികവ് അടുത്തറിഞ്ഞു.  

ലഹരിയുടെ കീഴില്‍ അടിപ്പെട്ടുപോയ ഡീഗോ ഇതിനിടെ ദുരന്തത്തിലേക്ക് നടന്നതും മറ്റൊരു ചരിത്രം. ഉയര്‍ച്ചതാഴ്‌ച്ചകള്‍ ഏറെ നേരിട്ട ആ ജീവിതം പുതു തലമുറയ്‌ക്ക് ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. വിജയകൊടുമുടികള്‍ കീഴടക്കുമ്പോള്‍ ലഹരിയെ ഒപ്പം കൂട്ടരുതെന്ന പാഠം. ലോകമാകെ കൈയടിച്ച ആ ഇതിഹാസത്തിന്റെ ഓര്‍മ്മകള്‍ മരിക്കാതെ നിലനില്‍ക്കട്ടെ. ഡീഗോയുടെ ഓര്‍മ്മകള്‍ക്ക് മരണമില്ല…

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാധവ്ജി ജന്മശതാബ്ദിയോടനുബന്ധിച്ച് ക്ഷേത്രസംരക്ഷണസമിതി സംഘടിപ്പിച്ച സെമിനാര്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു. എം. മോഹനന്‍, എല്‍. കുസുമകുമാരി, അഡ്വ. ടി. അരുണ്‍ജോഷി, അനില്‍കുമാര്‍ വള്ളില്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സമീപം
Kerala

സംസ്ഥാന ദേവസ്വം ബോര്‍ഡ് രൂപീകരിക്കണം: സ്വാമി ചിദാനന്ദപുരി

World

സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കാളികളായി : ഇറാനിൽ 19 കാരനായ ഗുസ്തി താരം ഉൾപ്പെടെ മൂന്ന് പേരെ ജനക്കൂട്ടത്തിന് മുന്നിൽ തൂക്കിക്കൊന്നു

Kerala

ഡോ. വന്ദനാ ദാസ് കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്

കൺട്രോൾ റൂം
Kerala

പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടലംഘനം അറിയിക്കാം; സി വിജില്‍ ആപ്പിലൂടെ, പരാതികള്‍ കൈകാര്യം ചെയ്യാൻ കൺട്രോൾ റൂം സജ്ജം

Kerala

അലുവ അതുല്‍ കൊലപാതകം; പ്രതികള്‍ക്ക് ഒളിത്താവളം സിനിമാ നിര്‍മാതാവിന്റെ ക്വാറിയില്‍, പൊലീസ് വിവരം മറച്ചുവച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നെ തഴഞ്ഞു: ഡോ. കെ.കെ.എന്‍. കുറുപ്പ്

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

ഹരീഷ് റാണ വേദനകളില്ലാത്ത ലോകത്തേക്ക്… ദയാവധ പ്രക്രിയകള്‍ ആരംഭിച്ചു

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

കൊടുങ്ങല്ലൂര്‍ കാവുതീണ്ടല്‍ ഇന്ന്

വാമനപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ്ഡിപിഐ നോമിനി; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

പാലക്കാട് ബിജെപി വിജയം വി.ഡി സതീശൻ ഉറപ്പിച്ചു; കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു: ശോഭാ സുരേന്ദ്രൻ

യുവതീ പ്രവേശത്തില്‍ ഉത്തരമില്ലാതെ, ഉരുണ്ടുകളിച്ച് പിണറായി

കൊച്ചിയിൽ ചികിത്സയ്‌ക്കെത്തിയ ഒരു കുടുംബത്തിലെ അഞ്ചുപേ‍ർ മരിച്ച നിലയില്‍; മരിച്ചത് തിരുവനന്തപുരം സ്വദേശികൾ

പുകഞ്ഞു നീറി ഇടതും വലതും; പ്രമുഖ നേതാക്കള്‍ കൂടുവിട്ട് കൂടുമാറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.