കൊച്ചി: ഭര്‍ത്താവിന്റെ പീഡനത്താല്‍ ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ത്ഥിനി മോഫിയയ്ക്കെതിരെ കേരളാ പോലീസ് ആദ്യമേ നിലകൊണ്ടതായി വെളിപ്പെടുത്തല്‍. പോലീസ് ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കൊപ്പമാണ് നിന്നത്. ദേശീയ വനിതാ കമ്മീഷന് റിപ്പോര്‍ട്ട് തേടിയതിനാലാണ് പോലീസ് ഇടപെടേണ്ടിവന്നതെന്നും ബന്ധുവായ സലാം ഖാദര്‍ വെളിപ്പെടുത്തി.
മൊഫിയ പീഡനത്തെ സംബന്ധിച്ച് ദേശീയ വനിതാ കമ്മിഷന് പരാതി നല്‍കിയിരുന്നു. പോലീസിന് നേരത്തെ നല്കിയ പരാതിയുടെ പകര്‍പ്പ് വനിതാ കമ്മിഷന് ലഭിച്ചിരുന്നു. തുടര്‍ന്നാണ് കമ്മീഷന് എസ്പിയോട് റിപ്പോര്‍ട്ട് തേടിയത്. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതി ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പരാതി നല്‍കിയെന്നും എന്നാല്‍ പൊലീസ് ഇതുവരെ അതില്‍ എഫഐആര്‍ റജിസ്റ്റര്‍ ചെയ്തില്ലെന്നും മോഫിയയുടെ ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു.
മൊഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്തത് ദാരുണമായ സംഭവമാണെന്ന് സംസ്ഥാന വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ. പി. സതീദേവി പ്രതികരിച്ചു. വനിതാ കമ്മിഷന് മൊഫിയയുടെ വീട് സന്ദര്‍ശിക്കും. മൊഫിയയോട് നീതിരഹിതമായ സമീപനം പോലീസ് സ്റ്റേഷനില്‍ നിന്ന് ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കും. ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഡിവൈഎസ്പിക്ക് വനിതാ കമ്മിഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും വനിതാ കമ്മിഷന് അധ്യക്ഷ പറഞ്ഞു.
ഒരു മാസം മുമ്പാണ് മൊഫിയ പോലീസില്‍ പരാതി നല്‍കിയത്. ഈ പരാതിയില്‍ മൊഴിയെടുപ്പിക്കുന്നതിന് വേണ്ടിയാണ് കഴിഞ്ഞ ദിവസം സ്റ്റേഷനില്‍ വിളിപ്പിച്ചത്. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കിടെ സിഐ തന്നെ ചീത്ത വിളിച്ചു. തനിക്ക് നീതി ലഭിച്ചില്ലെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്. പോലീസ് സ്റ്റേഷനില്‍ പരാതി നല്കാന് എത്തിയശേഷം ഇവര്‍ മുറി അടച്ച് ഇരിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടര്‍ന്ന് അന്വേഷിക്കാന്‍ എത്തിയപ്പോഴാണ് മോഫിയയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
സിഐ മോശമായി പെരുമാറിയെന്നും പരാതി അവഹേളിച്ചുവെന്നും മൊഫിയയുടെ പിതാവ് ആരോപിക്കുന്നു. സി ഐക്കെതിരേ നടപടി സ്വീകരിക്കണമെന്ന് യുവതിയുടെ ആത്മഹത്യാകുറിപ്പിലും വ്യക്തമാക്കുന്നുണ്ട്. തൊടുപുഴയില്‍ സ്വകാര്യ കോളേജില്‍ മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥിയാണ് മൊഫിയ. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടയാളെയാണ് വിവാഹം കഴിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: