കൊച്ചി: ദുല്‍ഖര്‍ സല്മാന് നായകനായ കുറുപ്പ് സിനിമയുടെ പ്രമോഷന് വേണ്ടി കാറില്‍ പോസ്റ്റര്‍ സ്റ്റിക്കര്‍ ഒട്ടിച്ചതിനെതിരെ ഇ ബുള്‍ജെറ്റ് സഹോദരന്മാര്. സിനിമാക്കാരോടും തങ്ങളോടും മോട്ടോര്‍ വാഹന വകുപ്പ് ഇരട്ടത്താപ്പാണ് കാണിച്ചതെന്ന് ഇവര്‍ പറയുന്നു. ഞങ്ങള്‍ ചെയ്തത് തെറ്റ്, കുറുപ്പിന്റെ പ്രമോഷന് ചെയ്ത വണ്ടി ശരി. കേരളത്തിന്റെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെ ഓടിയ വണ്ടി ഒരു ഉദ്യോഗസ്ഥന് പോലും പരിശോധിച്ചിട്ടില്ല. ഇതിനെതിരെ ഇന്നു രാത്രി ഒമ്പത് മണിക്ക് പ്രതികരിക്കുമെന്നും പേസ്ബുക്ക് പേജിലൂടെ ഇ ബുള്‍ജെറ്റ് പറഞ്ഞു. നിയമലംഘനം നടത്തിയതിന്റെ പേരില്‍ വാഹനം കസ്റ്റഡിയിലെടുത്ത് എന്ന് ആരോപിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഓഫീസില്‍ കയറി അതിക്രമം കാണിച്ചതിന് ഇ ബുള്‍ജെറ്റ് സഹോദരന്മാരെ അറസ്റ്റ് ചെയ്തിരുന്നു.
ഇ ബുള്‍ജെറ്റ് സഹോദരന്മാരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
MVD ഈ ഇരട്ടത്താപ്പ് നയമാണ് ആദ്യം അവസാനിപ്പിക്കേണ്ടത് രണ്ടു വണ്ടിയും വൈറ്റ് ബോര്‍ഡ് പക്ഷേ ഞങ്ങള്‍ ചെയ്ത തെറ്റ് കുറുപ്പിന്റെ പ്രമോഷന് ചെയ്ത ഈ വണ്ടി ശരി കേരളത്തിന്റെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെ ഓടിയ വണ്ടി ഇതുവരെ ഒരു ഉദ്യോഗസ്ഥര്‍ പോലും പരിശോധിച്ചിട്ട് പോലുമില്ല സിനിമാതാരങ്ങള്‍ക്ക് എന്തും ആകാം പക്ഷേ ഞങ്ങളെപ്പോലുള്ള പാപം ബ്ലോഗര്‍മാര്‍ എന്തുചെയ്താലും അത് നിയമവിരുദ്ധമാക്കി കാണിക്കാന്‍ ഇവിടെ പലരും ഉണ്ട്.
ഒരു മീഡിയക്കാര് പോലും ഈ ഒരു കാര്യം പുറത്തു പോലും കൊണ്ടുവന്നിട്ടില്ല ഞങ്ങള്‍ അതിശക്തമായി ഇന്ന് രാത്രി 9 മണിക്ക് ഇതിനെതിരെ ഞങ്ങള്‍ പ്രതികരിക്കുന്നു എന്നാല്‍ ഈ വാഹനം കൊണ്ട് ദുല്‍ഖര്‍ സല്മാന് ഡ്രാഫ്റ്റ് ചെയ്യുകയും പല അഭ്യാസങ്ങള്‍ കാണിക്കുകയും ചെയ്തപ്പോള്‍ അത് സമൂഹത്തിന് നല്ലതും ഞങ്ങള്‍ തെറ്റ് ആയി മാറുന്നത് എങ്ങനെ എന്ന് എനിക്ക് മനസ്സിലാവുന്നില്ല പാവപ്പെട്ട വണ്ടിയില്‍ നിന്നും ഉപജീവനം നേടുന്നവരെ ദ്രോഹിക്കുകയും ഇവരെ പോലുള്ള നടന്മാരെ പൂജിക്കുകയും ചെയ്യുന്നത് എവിടെ നിന്നാണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: