വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ ഐഎസ് ഐഎസ്- കെ (ഖൊറാസന്‍)യുടെ മൂന്ന് തീവ്രവാദികളെ ആഗോള തീവ്രവാദികളായി മുദ്രകുത്തി അമേരിക്ക.
ഐഎസ് ഐഎസ്- കെയുടെ മൂന്ന് തീവ്രവാദികളെ ആഗോള തീവ്രവാദികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുല്‍ത്താന്‍ അസിസ് അസം, സനവുള്ള ഗഫാരി, മൗലവി രജബ് എന്നിവരെയാണ് ആഗോള തീവ്രവാദികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആഗോള ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഭീകരര്‍ താഴെ:
1.സനാവുള്ള ഗഫാരി- മറ്റൊരു പേര് ഷഹാബ് അല്‍ മുഹാജിര്‍. ഐഎസ് ഐഎസ് കെയുടെ പരാധീകരായായ എമീറാണ് ഇദ്ദേഹം. 2020 ജൂണില്‍ ഐഎസ് ഐഎസ് കെയെയുടെ മുഖ്യസംഘത്തെ നയിക്കാനാണ് ഇദ്ദേഹത്തെ നിയമിച്ചത്. അഫ്ഗാനിസ്ഥാനിലെ എല്ലാ ഐഎസ് ഐഎസ് കെ പ്രവര്‍ത്തനങ്ങളും അംഗീകരിക്കുന്നതിന്റെ ഉത്തരവാദിയാണ് ഗഫാരി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ധനസഹായം കണ്ടെത്തിക്കൊടുക്കുന്നതും ഇയാള്‍ തന്നെ.
2. സുല്‍ത്താന്‍ അസിസ് അസം എന്ന സുല്‍ത്താന്‍ അസിസ്. അഫ്ഗാനിസ്ഥാനില്‍ ഐഎസ് ഐഎസ്കെ നിലവില്‍ വന്നപ്പോള്‍ അതിന്റെ ഔദ്യോഗിക വക്താവ്.
3. മൗലവ് രജബ് എന്ന മൗലവി രജബ് സലാഹുദ്ദീന്. ഐ എസ് ഐഎസ് കെ കാബൂള്‍ പ്രവിശ്യയുടെ മുതിര്‍ന്ന നേതാവ്. ഐഎസ് ഐഎസ് കെയുടെ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നത് രജബ് ആണ്. ഐഎസ് ഐഎസ് കെയുടെ പ്രവര്‍ത്തനങ്ങളും ഇദ്ദേഹം തന്നെയാണ് നിശ്ചയിക്കുന്നത്. കാബൂളില്‍ ഐഎസ് ഐഎസ് ഗ്രൂപ്പുകള്‍ ആക്രമണം നയിക്കുന്നതും ഇയാളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: