ന്യൂദല്‍ഹി: രാജ്യത്ത് ആദ്യമായി ആസ്പര്‍ജില്ലസ് ലെന്റുലസ് വൈറസ് ബാധ സ്ഥിരീകരിച്ചു. ദല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ട് രോഗികളില്‍ ആസ്പര്‍ജില്ലസ് ലെന്റുലസ് എന്ന അപകടകാരിയായ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖം മൂലമാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ക്രോണിക്ക് ഒബ്സ്ട്രക്ടീവ് പല്‍മോണറി ഡിസീസ് രോഗമെന്നാണ് ആദ്യം കരുതിയതെങ്കിലും തുടര്‍ന്നു നടത്തിയ വിശദ പരിശോധനയിലാണ് വൈറസ് സാനനിധ്യം കണ്ടെത്തിയത്. 2005ലാണ് ഈ വൈറസിനെ വൈദ്യശാസ്ത്ര ലോകം കണ്ടെത്തിയത്. അതിനുശേഷം നിരവധി രാജ്യങ്ങളില്‍ ഈ അണുബാധ സ്ഥിരീകരിച്ചിരുന്നു. ആദ്യമായിട്ടാണ് ഈ വൈറസ് ഇന്ത്യയില്‍ സ്ഥിരീകരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ മൈക്രോബയോളജിയില്‍ പ്രസിദ്ധീകരിച്ച ് റിപ്പോര്‍ട്ട് അനുസരിച്ച് രോഗികളില്‍ ഒരാള്‍ക്ക് 50 വയസ്സും മറ്റൊരാള്‍ക്ക് 40 വയസ്സുമാണ്. രണ്ടുപേരിലും ഈ വൈറസിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സ്വകാര്യ ആശുപത്രിയില്‍ വച്ച് സപ്ലിമെന്റല്‍ ഓക്സിജന്‍ തെറാപ്പിക്ക് പുറമെ ആന്റിബയോട്ടിക്കുകളും ആന്റിഫംഗലുകളും ഉള്‍പ്പെടെയുള്ള ചികിത്സ ആദ്യ രോഗിക്ക് നല്‍കിയിരുന്നു. അണുബാധ കുറയാത്തതിനെ തുടര്‍ന്നാണ് ഇയാളെ പിന്നീട് എയിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. എയിംസില്‍ വച്ച് രോഗിക്ക് ആംഫോട്ടെറിസിന്‍ ബിയും, ഓറല്‍ വോറിക്കോണസോള്‍ കുത്തിവയ്പ്പും നല്കി. എന്നിട്ടും അണുബാധ കുറഞ്ഞിരുന്നില്ല.
പനിയും ചുമയും ശ്വാസതടസ്സവും അനുഭവപ്പെട്ട രണ്ടാമത്തെ രോഗിയെയും എയിംസില്‍ ആക്കിയിരുന്നു. അദ്ദേഹത്തിനും ആംഫോട്ടെറിസിന്‍ ബി കുത്തിവയ്പ് നല്‍കുകയും ചെയ്തു. ഒന്നിലധികം അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായതോടെയാണ് ഇരുവരും മരിച്ചത്. ഈ വൈറസിന് മൂന്ന് തരം ആന്റി ഫംഗല്‍ മരുന്നുകള്‍ മാത്രമേ ലോകത്തുള്ളു. ഇന്ത്യയില്‍ ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗവും ഫംഗസ് അണുബാധകള്‍ വര്‍ദ്ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: