ന്യൂദല്‍ഹി: കശ്മീരി റൈറ്റ്സ് ആക്ടിവിസ്റ്റും മനുഷ്യാവകാശപ്രവര്‍ത്തകനുമായ ഖുറാം പര്‍വേശിനെ എന്‍ഐഎ അറസ്റ്റു ചെയ്തു. യുഎപിഎ നിയമത്തോടൊപ്പം മറ്റ് ഇന്ത്യന്‍ ശിക്ഷാനിയമങ്ങളും ചുമത്തിയാണ് അറസ്റ്റ്. തീവ്രവാദപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവയ്ക്ക് സാമ്പത്തിക സഹായം നല്‍കുകയും ചെയ്ത കുറ്റത്തിനാണ് അറസ്റ്റ്. പര്‍വേശിന്റെ വീട്ടില്‍ നടന്ന റെയ്ഡിനിടയിലാണ് അറസ്റ്റ് നടന്നത്. അന്വേഷണ എജന്സിയോടൊപ്പം ജമ്മു കശ്മീര്‍ പോലീസും, സിആര്‍പിഎഫും റെയ്ഡില്‍ പങ്കെടുത്തു.എജന്‍സികള്‍ പര്‍വേശിന്റെ സോണ്വാറിലുളള വീട്ടിലും, അമിറാ ഘട്ടലിലുളള ഓഫീസിലും, കേസുമായി ബന്ധപ്പെട്ട ജമ്മുവിലെ മറ്റ് സ്ഥലങ്ങളിലും റെയ്ഡ് നടത്തി. ഉച്ചയോടെ വീട്ടില്‍ നിന്നും പിടികൂടിയ പര്‍വേശിനെ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷമാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒക്ടോബറില്‍ അന്വേഷണ ഏജന്‍സികള്‍ താഴ്വരയിലെ പല സ്ഥലങ്ങിലും, പര്‍വേശിന്റെ വീട്ടിലും, ഓഫീസിലും റെയ്ഡ് നടത്തിയിരുന്നു. 2016ല്‍ പബ്ലിക്ക് സെഫ്റ്റി ആക്ട് പ്രകാരം പര്‍വേശിനെ അറസ്റ്റ് ചെയ്തിരുന്നു. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പങ്കെടുക്കുന്നതിനായി സ്വിറ്റ്സര്‍ലാന്റിലേക്ക് പോകുന്നതിന് മുന്‍പ് പര്‍വേശിനെ തടഞ്ഞിരുന്നു. 76 ദിവസങ്ങള്‍ക്ക് ശേഷമാണ് പുറത്ത് ഇറങ്ങിയത്. ഏഷ്യന്‍ ഫെഡറേഷന് എഗനിസ്റ്റ് ഇന്‍വോളണ്ടറി ഡിസ്അപ്പയറന്സ്(എഎഫ്എഡി)യുടെ ചെയര്‍ പേര്ഴ്സണും,ജമ്മുകാശ്മീര്‍ കോയലേഷന്‍ ഓഫ് സിവില്‍ സൊസൈറ്റിയുടെ പ്രോഗ്രം കോഡിനേറ്ററുമാണ്. 2004 നടന്ന പാര്‍ലമെന്റ് ഇലക്ഷനിടയില് മൈന്‍ പൊട്ടിത്തെറിച്ച് ഇയാളുടെ കാല് നഷ്ടപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: