തിരുവനന്തപുരം: രൂക്ഷമായ തെറി വിളികള്‍ ഉള്‍പ്പെട്ട ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളി സിനിമ വീണ്ടും വിവാദത്തില്‍. സിനിമ പുറത്തുവന്നതിന് പിന്നാലെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇതിനു പിന്നാലെയാണ് വിഷയത്തില്‍ വിശദീകരണവുമായി സെന്‍സര്‍ ബോര്‍ഡ് രംഗത്തെത്തിയത്. . ചിത്രത്തിന്റെ സെന്‍സര്‍ ചെയ്ത പതിപ്പല്ല ഒടിടിയില്‍ എത്തിയതെന്നു വിശദീകരിച്ചു ബോര്‍ഡ് പത്രക്കുറിപ്പിറക്കി. വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് സെന്‍സര്‍ ബോര്‍ഡിനെതിരെ ഇപ്പോള്‍ പ്രചരിക്കുന്നതെന്നും റീജിയണല്‍ ഓഫിസര്‍ വി. പാര്‍വതി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
സിനിമാറ്റോഗ്രാഫ് ആക്ട് 1952, സര്ട്ടിഫിക്കേഷന് റൂള്‍സ് 1983 കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇവ പ്രകാരം സിനിമയില്‍ അവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് ‘ചുരുളി’ക്കു നല്‍കിയത്. എന്നാല്‍ ഈ മാറ്റങ്ങള്‍ ഇല്ലാതെയാണ് സിനിമ ഒടിടിയിലൂടെ പുറത്തു വന്നിരിക്കുന്നതെന്നും ബോര്‍ഡ് വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: