ബംഗളുരു: കർണാടകയിലെ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ കൊലവിളിയുമായി എസ്ഡിപിഐ നേതാവ്. എങ്ങനെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആശുപത്രിയിലും, ശവപ്പറമ്പിലേക്കും എത്തിക്കണമെന്ന് എസ്ഡിപിഐക്കും പിഎഫ്ഐക്കും നന്നായി അറിയാമെന്നാണ് ഭീഷണി. എസ്ഡിപിഐയുടെ ദക്ഷിണകര്ണ്ണാടകാ പ്രസിഡന്റ് അബുബക്കര്‍ കുലൈയാണ് മംഗളുരുവിലെ ഒരു പൊതുപാരിപാടിയിൽ കൊലവിളി നടത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൻ തോതിൽ പ്രചരിക്കുകയാണ്.
കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ പത്ത് വര്‍ഷമായി എസ്ഡിപിയുടെ വളര്‍ച്ചയില്‍ വിഷമിതരായിരുന്നു. അവർക്ക് എസ്ഡിപിഐയുടെ വളര്‍ച്ച അംഗീകരിക്കാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ അവര്‍ ഗുണ്ടകളെ വെച്ച് നമ്മുടെ പ്രവര്‍ത്തകരെ ആക്രമിക്കുകയാണ്. ഇപ്പോഴു നമ്മള് തലകുനിച്ച് നില്‍ക്കുകയാണ്. എന്നാല്‍ നമുക്ക് രണ്ട് ‘എം’കള്‍ കൈവശം ഉണ്ട്. മാന്‍പവ്വറും മസില്‍പവ്വറും. നമുടെ പാര്‍ട്ടി പ്രവര്‍ത്തകരെ ഇവര്‍ ശല്യം ചെയ്താന്‍ നമ്മള് ഇതില്‍ ഏതെങ്കിലും എം ഉപയോഗിച്ച് അതിനെ നേരിടും.
നമുടെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ജയിലിനേയും, ആശുപത്രിയേയും, മരണത്തേയും സഹിക്കേണ്ടിവരും.എസ്ഡിപിഐ പ്രവര്‍ത്തകരാരും ക്രൂരതകള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും കീഴടങ്ങി ജീവിക്കില്ലെന്നും അബുബക്കർ കുലൈ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: