തിരുവനന്തപുരം: വിശ്വവിശ്രുത സന്ന്യാസിശ്രേഷ്ഠനും പണ്ഡിതാഗ്രണിയും ലോകഹിതകാമിയുമായിരുന്ന പരമപൂജനീയ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ പതിനഞ്ചാമത് മഹാസമാധി വാര്‍ഷികം നവംബര്‍ 24, 25 തീയതികളില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം-മിഷന് പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് ആചരിക്കുന്നു.
ശ്രീരാമദാസ ആശ്രമത്തില്‍ 24ന് വെളുപ്പിന് 3.30ന് നിര്‍മ്മാല്യം, രാവിലെ 5.30ന് ആരാധന, 6.30ന് അഹോരാത്ര ശ്രീരാമായണപാരായണ സമാരംഭം, 10ന് ഗുരുഗീതാ പാരായണം, ഭജന. 11ന് മഹാസമാധിപൂജ, ഉച്ചയ്ക്ക് ഒന്നിന് പ്രസാദഊട്ട്, വൈകുന്നേരം 6.30ന് സഹസ്രദീപദര്‍ശനം, രാത്രി 7.30ന് ഭജന, 8ന് ആരാധന.
25ന് വെളുപ്പിന് 3.30ന് ശ്രീരാമപട്ടാഭിഷേകം. 4ന് നിര്‍മ്മാല്യം, രാവിലെ 5.30ന് ആരാധന, 6.30ന് അഹോരാത്ര ശ്രീരാമായണ പാരായണസമാരംഭം, 7.30ന് ലക്ഷാര്‍ച്ചന സമാരംഭം, 8ന് കഞ്ഞിസദ്യ, ഉച്ചയ്ക്ക് ഒന്നിന് അമൃതഭോജനം, രാത്രി 7ന് ലക്ഷാര്‍ച്ചന സമര്‍പ്പണം, 7.30ന് ഭജന. 8ന് ആരാധന, വെളുപ്പിന് 3.30ന് ശ്രീരാമപട്ടാഭിഷേകത്തോടെ ചടങ്ങുകള്‍ സമാപിക്കും. ചടങ്ങുകള്‍ക്ക് ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി മുഖ്യകാര്‍മികത്വം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: