കാസര്‍കോട്: മാനദണ്ഡങ്ങള്‍ മറികടന്ന് മൃഗസംരക്ഷണ വകുപ്പില്‍ സ്വീപ്പര്‍ തസ്തികയില്‍ നിയമനം നടത്തിയത് വിവാദമാകുന്നു. കഴിഞ്ഞ ആഴ്ചയാണ് ജില്ലയിലെ മൃഗ സംരക്ഷണ വകുപ്പില്‍ 7 തസ്തികകളിലേക്ക് എപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴി ഇന്റര്‍വ്യൂ നടത്തിയത്. ആദ്യം പാര്‍ട്ട്ടൈം ആയും പന്നീട് സ്ഥിരപ്പെടുത്തുന്ന നിയമനമാണിത്.
45 വയസിന് മുകളിലുള്ള വിധവകള്‍, അംഗപരിമിതര്‍, ന്യൂനപക്ഷ വിഭാഗങ്ങളിലെ പ്രാതിനിധ്യം എന്നിവര്‍ക്കാണ് നിയമനത്തിന് അര്‍ഹതയുള്ളത്. എന്നാല്‍ ബദിയടുക്ക മൃഗാശുപത്രിയിലേക്ക് നിയമിച്ചത് 30 വയസ് പ്രായം മാത്രമുള്ള റോമന്‍ കത്തോലിക്ക വിഭാഗത്തില്‍ പെട്ട യുവതിക്കെന്നാണ് പരാതി. പിഎസ്സി പരീക്ഷ എഴുതാന്‍ അര്‍ഹതയും എല്ലാ സംവരണാനുകൂല്യവും ലഭിക്കാന്‍ സാധ്യതയുള്ള യുവതിക്ക് ജോലി നല്‍കിയത് ജില്ലയിലെ സിപിഐയുടെ പ്രമുഖ നേതാവ് ഇടപെ ട്ടാണെന്ന് ആരോപണം ഉയ ര്‍ന്നിട്ടുണ്ട്. 200 പേരാണ് അന്ന് ഇന്റര്‍വ്യൂവിന് ഹാജരായത്. അര്‍ഹതയും ജീവിക്കാന്‍ മറ്റ് മാര്ഗവുംഇല്ലാത്ത നിരവധി ഉദ്യോഗാര്‍ത്ഥികളെ തഴഞ്ഞാണ് നിയമനം നടത്തിയിട്ടുള്ളതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
ജില്ലയില്‍ വിവിധ തസ്തികകളിലേക്ക് നടക്കുന്ന കാരാര്‍, താല്കാലിക നിയമനങ്ങളില്‍ ഭരണ ഭക്ഷ പാര്‍ട്ടിക്കാരെ തിരുകി കയറ്റുന്നത് കാരണം എംപ്ലോയിമെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ജോലിക്കായി കാത്ത് നില് ക്കുന്ന പതിനായിരങ്ങള്‍ തഴയപ്പെടുകയാണ്. പാര്‍ട്ടി നല്കുന്ന ലിസ്റ്റ് അനുസരിച്ചാണ് നിയമനം. മൃഗസംരക്ഷണവകുപ്പ് സിപിഐക്ക് ആ യത് കാരണമാണ് ഇന്റര്‍വ്യൂവില്‍ നേതാവിന്റെ കരങ്ങള്‍ പ്രവര്‍ത്തിച്ചതെന്ന് ഇന്റര്‍വ്യൂവിന് പങ്കെടുത്ത ഉദ്യോഗാര്‍ത്ഥി ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: