ന്യൂദല്‍ഹി: പഞ്ചാബിലെ പത്താന്‍കോട്ട് ആര്‍മി കന്റോണ്മെന്റിന്റെ ഗേറ്റിന് പുറത്ത് ഗ്രനേഡ് സ്ഫോടനം. ഇതേത്തുടര്‍ന്ന് പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്കി സേന. കന്റോണ്‍മെന്റിലെ ത്രിവേണി ഗേറ്റിന് മുന്നില്‍ ഞായറാഴ്ച രാത്രി വൈകിയുണ്ടായ സ്ഫോടനത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അജ്ഞാതരായ ചില മോട്ടോര്‍സൈക്കിളുകള്‍ സൈനിക മേഖലയ്ക്ക് മുന്നില്‍ എത്തി ഗ്രനേഡ് എറിഞ്ഞതായും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പത്താന്‍കോട്ട് എസ്എസ്പി സുരേന്ദ്ര ലാംബ പറഞ്ഞു. സ്ഫോടനത്തെ തുടര്‍ന്ന് പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ലാംബ പറഞ്ഞു. 2016 ജനുവരിയില്‍ പത്താന്‍കോട്ടിലെ എയര്‍ഫോഴ്സ് കേന്ദ്രത്തിനു നേരേ ശക്തമായ ഭീകരാക്രമണം നടന്നിരുന്നു. ആക്രമണത്തില്‍ രണ്ടു സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: