വയനാട്: വ്യവസായിയുടെ പുരയിടം സംരക്ഷിക്കാന്‍ ലക്ഷങ്ങള്‍ ചെലവിട്ട് പൊതുമരാമത്ത് വകുപ്പ് സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നു. ദേശീയപാതയുടെ നവീകരണത്തിന്റെ മറവിലാണ് ഈ കൊള്ളയും നടത്തുന്നത്. നിര്‍മ്മാണത്തിനായി നീക്കം ചെയ്ത മണ്ണ് ഇതേ വ്യവസായിയുടെ മറ്റൊരു ഭൂമി നികത്താന്‍ ഉപോഗിക്കുന്നു. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതിയിലുളള ഭൂമിയില്‍ നിന്നെടുക്കുന്ന മണ്ണ് പൊതുസ്ഥലത്ത് തന്നെ സൂക്ഷിക്കണമെന്നും അത് ലേലം ചെയ്യണമെന്നുമുളള വ്യവസ്ഥ നിലനില്‍ക്കെയാണ് ഈ കൊളള. വയനാട് ലക്കിടിയില്‍ കോയന്‍കോ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള വസ്തുവിന്റെ മുന്നിലാണ് നിര്‍മ്മാണം. ഇതേ സ്ഥലത്ത് നേരത്തെ നടന്ന മണ്ണുകൊളള സംബന്ധിച്ച വിചാരണ തുടരുന്നതിനിടെയാണ് ഈ വഴിവിട്ട നിര്‍മാണവും.
ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ ദേശീയ പാതയോരത്ത് മണ്ണിടിച്ചില്‍ തടയാനായി നടത്തുന്ന ഒരു നിര്‍മ്മാണ പ്രവൃത്തിയെന്നേ തോന്നുകയുള്ളു. ഇവിടെ മണ്ണിടിച്ചില്‍ സൃഷ്ടിച്ചതും ആ മണ്ണ് നീക്കിയതും കോയന്‍കോ ഗ്രൂപ്പിനെ സഹായിക്കാനാണെന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ദേശീയപാത വീതികൂട്ടലിന്റെ ഭാഗമായി വഴി നഷ്ടപ്പെട്ടവരും മണ്ണ് ഇടിഞ്ഞവരുമായി നിരവധി സാധാരണക്കാര്‍ സംരക്ഷണ ഭിത്തി നിര്‍മ്മിക്കണമെന്ന ആവശ്യവുമായി കാത്തു നില്‍ക്കുകയാണ്. ഇതിനിടെയാണ് മുന്‍ കരാറുകാരനായ കോയന്‍കോ ഗ്രൂപ്പിനെ സഹായിക്കാന്‍ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തുന്ന ഈ വഴിവിട്ട നീക്കം.
2018 മാര്‍ച്ചില്‍ കോയന്‍കോ ഗ്രൂപ്പിന്റെ വസ്തുവിന് മൂന്നിലുളള ഈ ഭാഗത്ത് നിന്ന് പട്ടാപ്പകല്‍ 50 ലോഡിലേറെ മണ്ണിടിച്ച് ലോറികളില്‍ കടത്തിക്കൊണ്ടുപോയിരുന്നു. പൊതുമരാമത്ത് വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഈ കൊള്ള നടന്നതും. ഈ കൊളളയെക്കുറിച്ച് അന്നത്തെ അസിസ്റ്റന്റ് എന്‍ജീനീയര്‍ ലക്ഷ്മണന് വൈത്തിരി പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. 201/2018 െ്രെകം നമ്പറില്‍ ഇതിനെതിരേ കേസും എടുത്തിരുന്നു. ഈ കേസില്‍ വിചാരണ തുടരുമ്പോഴാണ് 50 ലക്ഷത്തിലേറെ രൂപ ചെലവിട്ട് ഇവിടെ സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതും .
പ്രതികരിക്കാൻ ഇവിടെ എഴുതുക: