ന്യൂദല്‍ഹി: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെതിരെ വധഭീഷണി മുഴക്കിയ തൃണമൂല്‍ കോണ്‍ഗ്രസ് യുവനേതാവ് സായൊനി ഘോഷിനെ അറസ്റ്റ് ചെയ്തു.
വധശ്രമത്തിനാണ് ത്രിപുരപൊലീസ് കേസെടുത്തത്. ത്രിപുരയിലെ അഗര്‍ത്തലയിലായിരുന്നു വിവാദ പ്രസംഗം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബംഗാള്‍ ഘടകത്തിന്റെ യുവ സെക്രട്ടറിയാണ് സായൊനി ഘോഷ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 307ാം വകുപ്പ് (വധശ്രമം), 153എ (രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ വൈരം വളര്‍ത്തല്‍) എന്നീ കുറ്റങ്ങള്‍ ചാര്‍ത്തിയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.ചോദ്യം ചെയ്യാന്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ സയാനിഘോഷിനെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസ് യുവനേതാവ് സായൊനി ഘോഷിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് അഗര്‍ത്തല പൊലീസ് സ്റ്റേഷന് പുറത്ത് ബിജെപി, തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. കിഴക്കന്‍ അഗര്‍ത്തലയില്‍ വനിതാ പൊലീസ് സ്റ്റേഷന് പുറത്തായിരുന്നു ഏറ്റുമുട്ടല്‍. ഇവരെ പിരിച്ചുവിടാന്‍ പിന്നീട് പൊലീസ് ലാത്തി പ്രയോഗിച്ചു.
മുഖ്യമന്ത്രി ബിപ്ലബ് ദേബ് പ്രസംഗിക്കുന്ന യോഗത്തിലേക്ക് സയാനി ഘോഷിന്റെ കൂടെയുള്ളവര്‍ കല്ലെറിയുകയായിരുന്നു. ബിപ്ലബ് ദേബ് പ്രസംഗിക്കുന്നിടത്തേക്ക് സയാനി ഘോഷിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി മുദ്രാവാക്യം മുഴക്കി അക്രമമുണ്ടാക്കുകയായിരുന്നുവെന്ന് ബിജെപി പ്രവര്ത്തകന് പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പറയുന്നു.
ത്രിപുരയില്‍ നവമ്പര്‍ 25ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുകയാണ്. അവിടെ മത്സരിക്കുന്ന തൃണമൂല്‍ മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ സൃഷ്ടി്ച്ച് ശ്രദ്ധപിടിച്ചുപറ്റാന്‍ ശ്രമിക്കുകയാണ്.അതേ സമയം ബംഗാളിലെ അക്രമരാഷ്ട്രീയം ത്രിപുരയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് തൃണമൂല്‍ കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: