ദോഹ: 2022 ഫിഫ ലോകകപ്പ് മത്സരങ്ങള്‍ക്ക് ഇനി ഒരു വര്‍ഷം മാത്രം. അടുത്ത വര്‍ഷം നവംബറില്‍ ഖത്തറില്‍ വച്ചു നടക്കുന്ന ഫുട്ബോള്‍ പോരട്ടവുമായി ബന്ധപ്പെട്ട് ആഘോഷങ്ങള്‍ തുടങ്ങി കഴിഞ്ഞു. 2022 ലോകകപ്പിനായുള്ള കൗണ്ട് ഡൗണ്‍ ദാഹയില്‍ സജ്ജമാക്കിയ വമ്പന്‍ ക്ലോക്കില്‍ ഇന്ന് രാത്രി ആരംഭിക്കും.
ദോഹ കോര്‍ണിഷില്‍ അരമണിക്കൂര്‍ നീളുന്ന പ്രത്യേക പരിപാടിയിലാണ് ഒരു വര്‍ഷത്തെ കൗണ്ട്ഡൗണ്‍ ആരംഭിക്കുക. ആരാധകര്‍ക്ക് വെര്‍ച്വലായി പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയുമെന്നും അധികൃതര്‍ അറിയിച്ചു. പ്രാദേശിക സമയം രാത്രി 8.30നാണ് (ഐഎസ്ടി- രാത്രി 11 മണി) ചടങ്ങ്.
നിരവധി പ്രത്യേകതകളുള്ള ഫുട്ബോള്‍ ലോകകപ്പു കൂടിയാണിത്. ഫിഫ മത്സരങ്ങള്‍ക്ക് വേദിയാകുന്ന ആദ്യ അറബ് രാജ്യമാണ് ഖത്തര്‍. ഇത് രണ്ടാം തവണയാണ് ഏഷ്യ ലോകകപ്പിന് വേദിയാകുന്നത്. ഇരുപത് വര്‍ഷത്തിനു ശേഷമാണ് ഇത്തരത്തിലുള്ള ഒരു അവസരം ലഭിക്കുന്നത്. ആദ്യത്തേത് ജപ്പാനിലും ദക്ഷിണകൊറിയയിലുമായി 2002ലാണ് നടന്ന ലോകകപ്പിലായിരുന്നു.
32 രാജ്യങ്ങളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. സ്റ്റേഡിയങ്ങള്‍ അടക്കമുള്ളവ അവസാനഘട്ടത്തിലാണ്. സാങ്കേതികത്തികവിലും സുരക്ഷാകാര്യത്തിലുമൊക്കെ ലോകത്തെ അമ്പരപ്പിക്കാന്‍ ഒരുങ്ങുകയാണ് ഖത്തര്‍. നിലവില്‍ ഖത്തര്‍, ജര്‍മനി, ഡെന്മാര്ക്ക്, ഫ്രാന്‍സ്, ബെല്‍ജിയം, ക്രൊയേഷ്യ, സ്പെയിന്, സെര്‍ബിയ, ഇംഗ്ലണ്ട്, സ്വിറ്റ്സര്‍ലന്‍ഡ്,ഹോളണ്ട്, ബ്രസീല്‍, അര്‍ജന്റീന എന്നീ ടീമുകളാണ് യോഗ്യത നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: