തായ്പേയ്(തായ്വാന്): ചൈനയുടെ മുന്‍ ഉപപ്രധാനമന്ത്രി സാങ് ഗാവൊലിക്കെതിരെ ലൈംഗീക പീഡനാരോപണം ഉന്നയിച്ചതിന് പിന്നാലെ അപ്രത്യക്ഷയായ ടെന്നീസ് താരം പെങ് ഷുവായി അവരുടെ വീട്ടില്‍ സുരക്ഷിതയായി കഴിയുകയാണെന്ന്് ഗ്ലോബല്‍ ടൈംസ്് എഡിറ്റര്‍ അറിയിച്ചു.
മുന്‍ ലോക ഒന്നാം നമ്പര്‍ ഡബിള്സ്്് താരമായ പെങ് ഷുവായി വീട്ടില്‍ സുരക്ഷിതയാണെന്നും ഉടന്‍ തന്നെ പൊതുജനത്തിന് മുന്നിലെത്തുമെന്ന് ഗ്ലോബല്‍ ടൈസ് എഡിറ്റര്‍ പറഞ്ഞു.
നവംബര്‍ രണ്ടിനാണ് പെങ്് ഷുവായി ചൈനീസ് സാമൂഹ്യ മാധ്യമത്തിലൂടെ സാങ് ഗാവൊലിക്കെതിരെ ലൈംഗീക പീഡാനരോപണം ഉന്നയിച്ചത്. പെങക് ഷുവായിയുടെ പോസ്റ്റ് ഉടന്‍ തന്നെ സാമൂഹ്യ മാധ്യമത്തില്‍ നിന്ന് ഒഴിവാക്കി. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും തടഞ്ഞു. ഇതിനെ തുടര്‍ന്നാണ് പെങ് ഷുവായി അപ്രത്യക്ഷയായത്.
ലോക ടെന്നീസ് താരങ്ങളായ നൊവാക് ദ്യോക്കോവിച്ച്, സെറീന വില്യംസ്, ക്ലിം ക്ലിറ്റേഴ്സ, നവോമി ഒസാക്ക, ആന്‍ഡി മുറെ, സിമോണ ഹാലേപ്പ് എന്നിവര്‍ പെങ് ഷുവായിയെ കണ്ടെത്തണമെന്ന്് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു.
ചൈനയുടെ മുന്‍ ഉപപ്രധാനമന്ത്രി സാങ് ഗാവൊലിയോ ചൈനീസ് സര്‍ക്കാരോ പെങ് ഷുവായിയുടെ ആരോപണത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: