ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നത് തുടരുമെന്ന് സൂചന നല്കി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്.ധോണി. എന്റെ അവസാന ടി 20 മത്സരം ചെന്നൈയിലായിരിക്കുമെന്ന് ധോണി വ്യക്തമാക്കി.
എന്റെ ക്രിക്കറ്റ് കരിയറിനെക്കുറിച്ച് വ്യക്തമായ പദ്ധതിയുണ്ട്. എന്റെ അവസാന ഏകദിനം റാഞ്ചിയിലായിരുന്നു. അവസാന ടി 20 ചെന്നൈയിലായിരിക്കും. അത് അടുത്ത വര്‍ഷമോ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളിലോ സംഭവിക്കും. എപ്പോഴായിരിക്കും ആ മത്സരമെന്ന്് ഇപ്പോള്‍ പറയാനാകില്ലെന്ന് ധോണി വെളിപ്പെടുത്തി. ചെന്നൈ സൂപ്പര്‍ കിങ്സ് ഒരുക്കിയ വിരുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ധോണി നയിച്ച ചെന്നൈ സൂപ്പര്‍ കിങ്സാണ് കിരീടം ചൂടിയത്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: