ഡോ. സുകുമാര്‍ കാനഡ
ഒരുവീട്ടില്‍ ഒരാള്‍ മണ്ഡലകാലത്ത് 41 ദിവസവ്രതം നോല്ക്കാന്തീരുമാനിച്ചാല്അയാള് മാത്രമേ മലയ്ക്ക്പോകുന്നതാണ് പതിവ്. എങ്കിലും വീട്ടിലെ എല്ലാവരും അതൊരു നല്ല അനുഭവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലായിരിക്കും. ആ ഭവനത്തെ അവര്‍ സന്നിധാനമാക്കി മാറ്റുന്നു. ആദ്യം വീടും ചുറ്റുപാടും ഒരു കോവില്‍ എന്ന സങ്കല്പത്തില് വൃത്തിയാക്കുന്നു. ‘ഭവനസന്നിധാന’ത്തിലും അയ്യപ്പഭാവം അനുഭവമാക്കുക എന്നതാണ് സാധകനും കുടുംബത്തിനും ലക്ഷ്യം.
ചിന്തയിലും പെരുമാറ്റത്തിലും മിതത്വംകൊണ്ടുവരിക, വസ്തുക്കള്‍ ശുദ്ധിയോടെ ഉപയോഗിക്കുക, സദ്ഭാവത്തോടെ പെരുമാറുക എന്നീ കാര്യങ്ങളില്‍ നിഷ്കര്‍ഷ പുലര്‍ത്തുന്നു. .നിത്യപൂജകള്‍,വിളക്കു കൊളുത്തിയുള്ള നാമജപം, ധ്യാനം, പുരാണപാരായണം എന്നിവ കുടുംബത്തിന ്ഒരുമിച്ചിരുന്ന് അനുഷ്ഠിക്കാമല്ലോ. ഈശ്വരന്റെ സാന്നിദ്ധ്യം സ്ത്ചിത് ആനന്ദഭാവങ്ങളില് എല്ലാഭവനങ്ങളെയും അനുഗ്രഹിക്കട്ടെ.
നിലനില്‍ക്കുന്ന എല്ലാവസ്തുക്കള്‍ക്കും അസ്തിത്വം എന്ന സഹജധര്മ്മമുണ്ട്. ദൈവികതയുടെ ആദ്യഭാവമത്രേ അത്. അസ്തിത്വമുള്ള എല്ലാം ഈശ്വരനാണ്. കാണപ്പെടുന്ന ചേതനയില്ലാത്ത വസ്തുക്കളായ കല്ലുംമണ്ണമെല്ലാം ഇതിന്റെ ഭാഗമാണ്.
അസ്തിത്വമുള്ള വസ്തു തന്റെ നിലനില്പിനെപ്പറ്റി ബോധവാനാകുന്നത് ചിത്തിന്റെ സാന്നിദ്ധ്യത്തെ കുറിക്കുന്നു. അസ്തിത്വാവബോധമാണ് ഈശ്വരഭാവത്തിന്റെ രണ്ടാംലക്ഷണം.
മനുഷ്യന് സത്തുംചിത്തും ആനന്ദവുംസമ്യക്കായി വിലയിച്ച സച്ചിദാനന്ദത്തില്‍ മുഴുകാനുള്ള സാദ്ധ്യത ഈശ്വരത്വമായി ലഭിച്ചിട്ടുണ്ട്. അതിനെ കണ്ടെത്തി അനുഭവവേദ്യമാക്കി അതിലഭിരമിക്കുക എന്നതാണ്നമ്മുടെയെല്ലാം ജന്മലക്ഷ്യം.
ഈശ്വരന് കല്ലിലുംമണ്ണിലും ‘ഉറങ്ങു’മ്പോള്‍ വൃക്ഷലതാദികളില്‍ ശ്വാസോച്ഛ്വാസംചെയ്യുന്നു. മൃഗങ്ങളില്‍’സ്വപ്നം’കാണുന്നു. മനുഷ്യനില്‍’പ്രബുദ്ധ’നാവുന്നു. ഇതാണ ്അദദൈ്വതഭാവം. സച്ചിദാനന്ദം.തത്ത്വമസി.
41 ദിവസത്തെ വ്രതകാലത്ത്സാധകന് തന്റെ ഭൗതികപരിസരവും മനസ്സിന്റെ ഭൂമികയും നിര്‍മ്മലമാക്കാന്‍ പരിശ്രമിക്കുന്നു.അങ്ങനെ ആത്മാന്വേഷണപാതയില്‍ മഗ്നനായി ആനന്ദംകണ്ടെത്താന് ശ്രമിക്കുന്നു. ഓരോവര്‍ഷവും നടത്തുന്ന മണ്ഡലവ്രതംഅവന്റെ മനസ്സില്‍ മായാത്ത മുദ്രയായി ഈ ആനന്ദകണങ്ങള് നിലനില്ക്കുന്നു.
കുടുംബം മുഴുവനും അയാളെ ഈ ഉദ്യമത്തില്‍ സഹായിക്കുന്നു.അതിനുള്ള ഫലംഅവര്ക്കും തീര്‍ച്ചയായും ലഭിക്കുന്നുണ്ട്. വ്രതകാലം കഴിഞ്ഞമടങ്ങിവരുന്നയാളുടെപെരുമാറ്റത്തിലും സ്വഭാവത്തിലും ഉണ്ടാവുന്ന മാറ്റം തന്നെയാണ് അതിനുള്ള പ്രതിഫലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: