Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഇനി അക്ഷരം പഠിക്കാം

അക്ഷരം പഠിച്ചവരുടെ സ്ഥിതി അനുദിനം മാറിമറിയുന്ന നിലയിലെത്തിയിരിക്കുന്നു. ചെറുപ്പത്തില്‍ ഏറെ കഷ്ടപ്പെട്ട് അതു പഠിച്ചിട്ടും ദയനീയമാണ് അവസ്ഥയെങ്കില്‍ പിന്നെ അക്ഷരം പഠിക്കാത്തവരുടെ കാര്യമോ? ഒന്നോര്‍ത്താല്‍ അത്തരക്കാരെ കുറ്റം പറയാന്‍ കഴിയുമോ?

കെ. മോഹന്‍ദാസ് by കെ. മോഹന്‍ദാസ്
Nov 21, 2021, 05:00 am IST
in Article

അക്ഷരം പഠിച്ചവരുടെ സ്ഥിതി അനുദിനം മാറിമറിയുന്ന നിലയിലെത്തിയിരിക്കുന്നു. ചെറുപ്പത്തില്‍ ഏറെ കഷ്ടപ്പെട്ട് അതു പഠിച്ചിട്ടും ദയനീയമാണ് അവസ്ഥയെങ്കില്‍ പിന്നെ അക്ഷരം പഠിക്കാത്തവരുടെ കാര്യമോ? ഒന്നോര്‍ത്താല്‍ അത്തരക്കാരെ കുറ്റം പറയാന്‍ കഴിയുമോ?

പിറന്നുവീണ് അധികകാലം കഴിയും മുമ്പു തന്നെ കുഞ്ഞുങ്ങള്‍ അച്ഛ, അമ്മ, കാക്ക… എന്നിത്യാദി പറയുന്നത് അക്ഷരം അറിഞ്ഞിട്ടല്ലെന്ന് ആര്‍ക്കാണറിയാത്തത്. സാമിപ്യം, ഇടപഴകല്‍, കൊഞ്ചിക്കല്‍ തുടങ്ങിയ കലാപരിപാടികളിലൂടെയാണ് കുഞ്ഞുങ്ങളുടെ മനസ്സിലേക്ക് അവരുടെ പ്രിയപ്പെട്ടവര്‍ ചേക്കേറുന്നത്. അതിനാല്‍ അക്ഷരങ്ങളുടെ ആവശ്യമില്ല. ഈയൊരു കാഴ്ചപ്പാടിന്റെ പിന്‍ബലത്തിലാണ് വിദ്യാഭ്യാസത്തിന്റെ മൊത്തക്കച്ചവടക്കാര്‍ പുതിയ സിദ്ധാന്തവുമായി അന്ന് രംഗത്തുവന്നത്. ഇതിന്റെ തലതൊട്ടപ്പന്മാര്‍ പലതും കുളംതോണ്ടിയ ഇടതന്മാര്‍ തന്നെയായിരുന്നു. കുട്ടികള്‍ അക്ഷരങ്ങളിലൂടെയല്ല, മറിച്ച് ആശയങ്ങളിലൂടെ വേണം അക്ഷരങ്ങളിലെത്താന്‍ എന്നായിരുന്നു നിലപാട്. വാസ്തവത്തില്‍ അവരെ സംബന്ധിച്ചിടത്തോളം അതു ശരിയാണുതാനും. വിളിച്ചു കൊടുക്കുന്ന മുദ്രാവാക്യം ഏറ്റു വിളിക്കയല്ലാതെ ആരെങ്കിലും അതിന്റെ അര്‍ത്ഥം തിരക്കുമോ? ആശയങ്ങള്‍ അക്ഷരങ്ങളിലേക്ക് പരകായപ്രവേശം ചെയ്യുന്നതോടെ കാര്യം എളുപ്പമാവുന്നു. പണ്ടൊക്കെ പ്രൈമറി സ്‌കൂളിനടുത്തുകൂടി പോവുമ്പോള്‍ എന്തൊരു ബഹളമായിരുന്നു. അ, ആ, ഇ… തുടങ്ങി ഒരു ആരവം തന്നെയായിരുന്നു. ചിലര്‍ക്കത് വല്ലാത്തൊരു പ്രശ്‌നമുണ്ടാക്കിയിരുന്നു. പ്രത്യേകിച്ചും അന്തരീക്ഷ മലിനീകരണമാണെന്ന നിലപാടായിരുന്നു അത്തരക്കാര്‍ക്ക്. അക്ഷരങ്ങള്‍ അന്തരീക്ഷത്തിലേക്കു ചിതറി വീഴുമ്പോഴുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനാണ് കുട്ടികളില്‍ നിന്ന് അക്ഷരങ്ങളെ അകറ്റിയത്. പിന്നെ, സിന്ദാബാദ് വിളിക്കാനും ബസ്സിന് കല്ലെറിയാനും അക്ഷരം പഠിക്കണം എന്ന് നിര്‍ബ്ബന്ധമൊന്നുമില്ലല്ലോ.

ഡിപിഇപി വഴി അക്ഷരങ്ങള്‍ക്ക് അന്ത്യകൂദാശയൊരുക്കിയതോടെ കാര്യങ്ങള്‍ ഒരുവഴിക്കായി. അക്ഷരങ്ങളെ ആത്മാവില്‍ പ്രതിഷ്ഠിച്ചവരൊന്നും അലഞ്ഞു നടക്കേണ്ടിവരില്ലെന്ന പ്രകടമായസത്യം അറിഞ്ഞവര്‍ തന്നെ അതെല്ലാം അട്ടിമറിച്ചു എന്നു സാരം. അക്ഷരമറിഞ്ഞവന്‍ പാര്‍ട്ടിക്കൊടി പിടിക്കാന്‍ തയ്യാറാവില്ലെന്ന് അനുഭവത്തിലൂടെ അറിഞ്ഞതുകൊണ്ട് നടത്തിയ പദ്ധതി തലമുറയെ തന്നെ അധ:പതനത്തില്‍ എത്തിച്ചു. അക്ഷരങ്ങള്‍ അന്യമായതോടെ രാക്ഷസീയ ചോദനകളുടെ വിളനിലമായി കുട്ടികള്‍. അതിന്റെ ആത്യന്തിക ഫലം നാം അനുഭവിച്ചു കൊണ്ടേയിരിക്കുകയല്ലേ?. ഇതിന്റെ വെളിച്ചത്തിലാവാം ഇടതു സര്‍ക്കാരിന് പുതിയ ബോധോദയമുണ്ടായിരിക്കുന്നത്. പഴയതുപോലെ അക്ഷരങ്ങള്‍ പഠിക്കാനുള്ള അവസരമുണ്ടാവണമെന്നാണ് നിലപാട്. വിദ്യാഭ്യാസ വകുപ്പുമന്ത്രി അക്കാര്യം നിയമസഭയില്‍ വ്യക്തമാക്കുകയും ചെയ്തു. എന്താണിപ്പോള്‍ ഇങ്ങനെയൊരു സ്ഥിതിയിലേക്കെത്താന്‍ കാരണമെന്ന് പറയേണ്ടതില്ല. ഒരു സിനിമയിലെ ഡയലോഗ് ഇത്തരുണത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.’ വിവരമുള്ള ഒരുത്തനുമില്ലേടേ നമ്മുടെ പാര്‍ട്ടിയില്‍’. ഇന്നത്തെ അവസ്ഥാന്തരങ്ങളിലേക്ക് ഊളിയിട്ട് പോവുമ്പോള്‍ ഇത്തരത്തിലുള്ള ഒരുപാട് കാര്യങ്ങള്‍ നമ്മുടെ ഉമ്മറക്കോലായയില്‍ കലപില കൂട്ടിയിരിക്കുന്നുണ്ടാവും. അക്ഷരം പഠിച്ചാലേ രാക്ഷസീയത നമ്മില്‍ നിന്ന് അകന്നു നില്‍ക്കൂ എന്ന തിരിച്ചറിവിന്റെ വെളിച്ചത്തിലാണ് പഴമക്കാര്‍ കുട്ടികളെ അക്ഷരം പഠിപ്പിച്ചിരുന്നത്. അക്ഷരങ്ങളിലൂടെ ജ്വലിക്കുന്ന അഗ്‌നിയില്‍ അറിവില്ലായ്‌മയുടെയും വിവരക്കേടിന്റെയും മലിനവസ്തുക്കള്‍ കത്തിച്ചാമ്പലാവുമായിരുന്നു.

എന്നാല്‍ അതൊക്കെ അട്ടിമറിച്ച് പുതു വിദ്യാഭ്യാസത്തിന്റെ ചിറകിലേറി യാത്രയായപ്പോള്‍ അഭ്യാസം മാത്രമായി തുടക്കത്തില്‍; പിന്നെ ആഭാസമായി. വിദ്യ എന്നേ പറന്നും പോയി. തിരിച്ചറിവിന്റെ നേരമെത്തിയപ്പോള്‍ രാക്ഷസീയത മാത്രം ബാക്കി. ഇടതുവിശ്വാസവും വ്യാഖ്യാനവും എന്നും അങ്ങനെ തന്നെയാണല്ലോ. ഏതായാലും ഇത്തവണ ചെറിയൊരു ബോധോദയമുണ്ടായതില്‍ ആശ്വസിക്കുക. പിന്നെ തെറ്റുപറ്റിയാല്‍ ഏറ്റുപറഞ്ഞാല്‍ അതൊക്കെ തീരും എന്നല്ലേ താത്വികാചാര്യമതം.ഏതായാലും നിയമസഭയില്‍ നിന്നുതന്നെ അ, ആ, ഇ, ഈ… തുടങ്ങട്ടെ. മാതൃകാ സ്ഥാനത്തു നിന്ന് മാതൃഭാഷയുടെ മടിത്തട്ടിലേക്ക് ഊര്‍ന്നിറങ്ങാന്‍ അടുത്ത വിജയദശമി നാള്‍ എത്തേണ്ടി വരുമെന്ന പ്രശ്‌നമേയുള്ളൂ. പിന്നെ നിയമസഭയില്‍ നിന്ന് അക്ഷരമാല ചൊല്ലിപ്പഠിക്കണമെന്നു പറഞ്ഞതിന് ഒരു കാരണമുണ്ട്. അത് സ്പീക്കര്‍ക്കറിയാം.  

ഒരു എംഎല്‍എ സഭയില്‍ വേറൊരു ഭാഷ നിരന്തരം ഉപയോഗിക്കുന്നു എന്നാണ് സ്പീക്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്താ കാരണം എന്നു നോക്കിയിട്ടുണ്ടോ? അക്ഷരം കൃത്യമായി അറിഞ്ഞാലല്ലേ ഭാഷ നന്നായി ഉപയോഗിക്കാനാവൂ. ആയതിനാല്‍ അ, ആ… തറ, പറ നമുക്ക് അവിടന്ന് തന്നെയല്ലേ തുടങ്ങേണ്ടത്. അക്ഷരവിരോധത്തിന് തുടക്കമിടാന്‍ ഊര്‍ജം കിട്ടിയ സ്ഥലത്തു നിന്ന് അക്ഷര വിജയത്തിനായി അരിയില്‍ അക്ഷരമെഴുതുക തന്നെ! എല്ലാ അക്ഷരങ്ങളിലും മന്ത്രം ഒളിഞ്ഞിരിപ്പുണ്ട് എന്നല്ലേ? മനുഷ്യസ്‌നേഹത്തിന്റെ മഹാമന്ത്രങ്ങളായ അക്ഷരങ്ങളെ കുഞ്ഞുമക്കള്‍ നെഞ്ചേറ്റട്ടെ. അടുത്ത തലമുറ ധന്യരാവട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

Kerala

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

Kerala

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

Kerala

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.