അമൃത് അമരത്വത്തിന്റെ പ്രതീകമാണ്. മരണത്തില്‍ നിന്ന് ജീവജാലങ്ങളെ കൈപിടിച്ചുയര്‍ത്തുന്ന മാന്ത്രിക മരുന്ന്. അത്തരം അഞ്ച് മന്ത്രമരുന്നുകളുടെ കൂട്ടമാണ് പഞ്ചാമൃതം. അനന്തമായ പ്രഭാവമുള്ള അമൃത്. ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തിലുള്ള ഗ്ലാസ്ഗോ കാലാവസ്ഥ ഉച്ചകോടി (കോപ്-26)യില്‍ ഈ പഞ്ചാമൃതവുമായി നമ്മുടെ പ്രധാനമന്ത്രിയെത്തിയത് ലോകരാജ്യങ്ങളില്‍ ഏറെ ചര്‍ച്ചയായി.
സ്കോട്ട്ലന്റിലെ ഗ്ലാസ്ഗോയില്‍ നടന്ന ഉച്ചകോടിയില്‍ പ്രതീക്ഷയുടെ കുളര്‍മ്മ തേടി ഇക്കുറിയെത്തിയത് 120 ലോക നേതാക്കള്‍ ആഗോളതാപനവും ഗ്രീന്‍ഹൗസ് മലിനവാതകങ്ങളുടെ ഉത്സര്‍ജനവും മൂലം ചുട്ടുപൊള്ളുന്ന ഭൂമിക്ക് ആശ്വാസം തേടി എത്തിയതാണവര്‍. മലിനീകരണ വീരന്മാരായ ചൈനയുടെയും റഷ്യയുടെയും തലവന്മാര് തന്ത്രപരമായി ഒഴിഞ്ഞുമാറിയ ഉച്ചകോടിയില്‍ അമേരിക്കയുടെ മടങ്ങിവരവ് ഏറെ ശ്രദ്ധിക്കപ്പെട്ടു. പക്ഷേ പഞ്ചാമൃത പ്രഖ്യാപനവുമായെത്തിയ നമ്മുടെ പ്രധാനമന്ത്രിയായിരുന്നു ആകര്‍ഷണത്തിന്റെ മുഖ്യ ബിന്ദു.
ഗ്ലാസ്ഗോ ഉച്ചകോടിയുടെ മുഖ്യലക്ഷ്യമായിരുന്നു, ‘നെറ്റ് സീറോ’ സാക്ഷാത്കരിക്കുകയെന്നത്. ഭൂമിയില്‍നിന്നുള്ള കാര്‍ബണ്‍ പുറംതള്ളലും അന്തരീക്ഷത്തിലെ കാര്‍ബണ്‍ നീക്കം ചെയ്യലും തുല്യമാകുന്ന അവസ്ഥ-അഥവാ കാര്‍ബണ്‍ സാന്നിധ്യം പൂജ്യത്തിലെത്തുന്ന അവസ്ഥ. ആ അവസ്ഥ കൈവരിക്കണമെങ്കില്‍ കാര്‍ബണ്‍ അധിഷ്ഠിത ഇന്ധനങ്ങളായ കല്‍ക്കരിയും പ്രകൃതിവാതകങ്ങളും തീര്‍ത്തും വേണ്ടെന്നു വയ്ക്കണം. പക്ഷേ കൊവിഡ് മഹാമാരിയില്‍ തകര്‍ന്നടിഞ്ഞ സമ്പദ്വ്യവസ്ഥയുടെ പുനര്‍ജനിക്ക് ഇവ വേണം താനും. അപ്പോഴെങ്ങനെയാണ് ‘നെറ്റ് സീറോ’ എന്ന സങ്കല്പം സാക്ഷാത്കരിക്കുക?
പുരോഗതി വേണമെങ്കില്‍ ഫോസില്‍ ഇന്ധനങ്ങള്‍ കുറെക്കാലം കൂടിയെങ്കിലും തുടരണം. പക്ഷേ ആരാണ് മലിനീകരണത്തിന്റെ പാപഭാരം വഹിക്കുക? അവ വേണ്ടെന്നുവച്ചാല്‍ പുരോഗതി തടയപ്പെടുന്ന പാവപ്പെട്ട രാജ്യങ്ങളെ ആര് സഹായിക്കും? അതിന് കൂട്ടായ ശ്രമം ഉണ്ടാവണം. ലോകരാജ്യങ്ങള്‍ ഒത്തൊരുമിക്കണം. പ്രധാനമന്ത്രിയുടെ ഭാഷയില്‍- ”സംഗഛത്വം സംവദത്വം, സംവോ മനാംസി ജാനതാം…”
ലോകജനസംഖ്യയുടെ 17 ശതമാനമാണ് ഭാരതത്തിന്റെ ജനസംഖ്യ. വിഷയ വിദഗ്ധന്മാരുടെ നാള്‍വഴി പ്രകാരം ലോകമലിനീകരണം നിയന്ത്രിക്കുന്നതില്‍ കേവലം അഞ്ച് ശതമാനം മാത്രം ഉത്തരവാദിത്വമുള്ള രാജ്യം. പക്ഷേ ശതമാനക്കണക്കിനപ്പുറത്തേക്ക് കടന്ന് ഭാരതം പ്രവര്‍ത്തിച്ചു. പാരീസ് കാലാവസ്ഥാ പ്രഖ്യാപനത്തിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ടും വൈദ്യുത വാഹനങ്ങള്‍ വ്യാപകമാക്കാനും സോളാര്‍ ഊര്‍ജം പ്രചരിപ്പിക്കാനും കാര്‍ബണ്‍ മാലിന്യം പു
കയ്ക്കുന്ന ലക്ഷോപലക്ഷം പഴയ വണ്ടികള്‍ പൊളിച്ചടുക്കാനും രാജ്യം കാണിച്ച ഇച്ഛാശക്തി നോക്കുക. മാലിന്യനിര്‍മാര്‍ജ്ജനത്തിനായുള്ള ഉജ്ജ്വല്‍ പദ്ധതി. എല്‍ഇഡി ബള്‍ബുകളുടെ പ്രചാരം എന്നിവയൊക്കെ പാരീസ് ഉച്ചകോടിയോടുള്ള ഭാരതത്തിന്റെ പ്രതിബദ്ധതയാണ് കാണിക്കുന്നത്.
കാലാവസ്ഥാ അടിയന്തരാവസ്ഥ നേരിടാന്‍ നാം കാണിക്കുന്ന ഒരു മാതൃക കൂടി പ്രധാനമന്ത്രി ഗ്ലാസ്ഗോയില്‍ ചൂണ്ടിക്കാട്ടി- ഇന്ത്യന്‍ റെയില്‍വേ. ലോകത്തിലെ ആകെ ജനസംഖ്യയെക്കാളും അധികം മനുഷ്യരാണ് ഇന്ത്യന്‍ റെയില്‍വേയിലൂടെ ഓരോ വര്‍ഷവും യാത്ര ചെയ്യുന്നത്. അത്രയും പേര് വ്യത്യസ്ത വാഹനങ്ങളിലാണ് യാത്ര ചെയ്തിരുന്നതെങ്കില്‍ സംഭവിക്കാവുന്ന ഭീമമായ കാര്‍ബണ്‍ മലിനീകരണം റെയില്‍വേ മൂലം ഒഴിവാക്കപ്പെട്ടിരിക്കുന്നു.
- ഗ്രീന്‍ഹൗസ് മലിനവാതകങ്ങള്‍ കുറയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്ലാസ്ഗോയില്‍ പ്രഖ്യാപി
- ച്ച പഞ്ചാമൃതം ഇങ്ങനെ. അതില്‍ ഏറ്റവും പ്രധാനം ‘നെറ്റ് സീറോ’യിലേക്കുള്ള നമ്മുടെ പ്രതിബദ്ധത. ഇന്ത്യയുടെ കാര്‍ബണ്‍ പുറംതള്ളല്‍ 2070 ഓടെ പൂര്‍ണമായും ഇല്ലാതാക്കും.
- 2030 ഇന്ത്യയുടെ ഫോസില്‍ ഇതര ഊര്‍ജ ശേഷി 500 ജിഗാവാട്ടില്‍ എത്തിക്കും.
- 2030 ഓടെ ഇന്ത്യ അതിന്റെ ഊര്‍ജ ആവശ്യത്തിന്റെ പകുതി (50 ശതമാനം) പുനരുപയോഗ സ്രോതസ്സുകളില്‍ നിന്നും (സൂര്യന്, കാറ്റ്, വെള്ളം തുടങ്ങിയവ) കണ്ടെത്തും.
- 2030 ഓടെ ഇന്ത്യയുടെ കാര്‍ബണ്‍ പുറംതള്ളല്‍ ഒരു ബില്യന്‍ (100 കോടി) ടണ്‍ ആയി കുറയ്ക്കും.
- 2070 ഓടെ ഇന്ത്യ ‘നെറ്റ് സീറോ’ ലക്ഷ്യം കൈവരിക്കും.
ആരുടെയും സമ്മര്‍ദ്ദം കൂടാതെ ഭൂമിക്കുവേണ്ടി, ഭാരതം ഗ്ലാസ്ഗോയില്‍ പ്രഖ്യാപിച്ച പഞ്ചാമൃതം ഇതാണ്. പരിസ്ഥിതി സംതുലനത്തിന് പുതിയൊരു ജീവിതശൈലി തന്നെ ആവശ്യമാണെന്നാണ് പ്രധാനമന്ത്രി മോദി പറഞ്ഞത്. ആ ജീവിതശൈലിയുടെ അടിസ്ഥാനം സൂര്യനാണ്. അതിന്റെ അടിസ്ഥാനത്തിലായിരുന്നു ഒരു സൂര്യന്, ഒരു ലോകം, ഒരു ഗ്രിഡ്(ഊര്‍ജം)എന്ന മോദിയുടെ പ്രഖ്യാപനം. ഈ പ്രഖ്യാപനം കേട്ട് ആവേശഭരിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ജോണ്സന് അതിങ്ങനെ പരിഷ്കരിച്ചു-ഒരു സൂര്യന്, ഒരു ഭൂമി, ഒരു ഊര്‍ജം, ഒരേയൊരു മോദി.
പക്ഷേ ഈ ലക്ഷ്യത്തിലേക്കുള്ള യാത്ര ക്ഷിപ്രസാധ്യമല്ല. കാര്‍ബണ്‍ അധിഷ്ഠിത ഇന്ധനങ്ങള്‍ നിയന്ത്രണമില്ലാതെ ഉപയോഗിച്ച് സമ്പന്നരായവരാണ് അമേരിക്കപോലുള്ള വികസിത രാജ്യങ്ങള്‍. ഇന്ത്യ പോലെയുള്ള വികസ്വര രാജ്യങ്ങള്‍ക്കും അവികസിത രാജ്യങ്ങള്‍ക്കുമുണ്ട് വികസനത്തിനുള്ള അവകാശം. അതുകൊണ്ടാണ് ആ രാജ്യങ്ങള്‍ വികസിത രാജ്യങ്ങളോട് ഇങ്ങനെ പറയുന്നത്-കാര്‍ബണ്‍ ഇന്ധനങ്ങള്‍ വേണ്ടെന്നു വയ്ക്കാന്‍ ഞങ്ങള്‍ തയ്യാര്‍. പക്ഷേ അതുകൊണ്ട് ഞങ്ങളുടെ വികസനം വേണ്ടെന്നു വയ്ക്കാനാവില്ല. കൂടാതെ ഞങ്ങള്‍ക്ക് ശുദ്ധമായ സാങ്കേതിക വിദ്യ തരൂ. ഫോസില്‍ ഇന്ധനം ഉപേക്ഷിക്കുന്ന ത്യാഗത്തിനു പകരമായി നിങ്ങളുണ്ടാക്കിയ ലാഭത്തിന്റെ ഒരു വിഹിതം തരൂ. വികസിത രാജ്യങ്ങള്‍ ഒരു ട്രില്യന്‍ ഡോളറിന്റെ (ഒരു ലക്ഷം കോടി രൂപ) ധനസഹായം നല്‍കണമെന്നാണ് നരേന്ദ്ര മോദി ലോകവേദിയില്‍ ആവശ്യപ്പെട്ടത്. പാരീസ് ഉടമ്പടിയില്‍ സമ്മതിച്ച ധനസഹായം പോലും സമ്പന്നരാഷ്ട്രങ്ങള്‍ ഇതുവരെ നല്‍കിയിട്ടില്ലന്നതും ഓര്‍ക്കുക. എങ്കിലും കാലാവസ്ഥാ ദുരന്ത പ്രതിരോധത്തിനായുള്ള അടിസ്ഥാന സൗകര്യ വികസനത്തില്‍ എല്ലാ രാജ്യങ്ങളും ഒത്തുചേരണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട പ്രാദേശിക തലമുറകളുടെ അറിവ് പുതിയ തലമുറകള്‍ക്ക് കൈമാറ്റം ചെയ്യണം. അതൊക്കെ സ്കൂള്‍ കരിക്കുലത്തിന്റെ ഭാഗമാവണം.
ഒടുവില്‍- കല്‍ക്കരി, പെട്രോളിയം എന്നീ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം പടിപടിയായി കുറയ്ക്കാന്‍ തീരുമാനിച്ചുകൊണ്ട് 200 ഓളം രാജ്യങ്ങള്‍ പങ്കെടുത്ത ഗ്ലാസ്ഗോ ഉച്ചകോടി സമാപിച്ചു. ഫോസില്‍ ഇന്ധനങ്ങള്‍ക്കുള്ള സബ്സിഡി നിറുത്തലാക്കുക, മീതേന്‍ നിര്‍ഗമനത്തില്‍ കാര്യമായ കുറവുണ്ടാക്കുക തുടങ്ങി ഒട്ടേറെ തീരുമാനങ്ങള്‍. വനനശീകരണം 2030 ഓടെ ഇല്ലാതാക്കണമെന്ന് മറ്റൊരു തീരുമാനം വികസിത രാജ്യങ്ങളുടെ ബാധ്യതയ്ക്ക് ദരിദ്രരാജ്യങ്ങള്‍ ഊന്നല്‍ നല്‍കിയെങ്കിലും കാര്യമായ സാമ്പത്തിക സഹായം സംബന്ധിച്ച ഉറപ്പ് ഗ്ലാസ്ഗോയില്‍ ഉണ്ടായതുമില്ല. ഐക്യരാഷ്ട്രസഭ മുന്നോട്ടുവച്ച പ്രധാന നിര്‍ദേശങ്ങളും അംഗീകരിക്കപ്പെട്ടില്ല. 2022 ല്‍ ഈജിപ്റ്റിലായിരിക്കും അടുത്ത കാലാവസ്ഥാ ഉച്ചകോടി ചേരുക. ഒരു തീരുമാനത്തോടെ ഉച്ചകോടി സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: