റിയാദ്: മദീനയിലെ റൗളാ ശരീഫിലേക്ക് കൊവിഡ് വാക്സിന് സ്വീകരിക്കാത്തവരുടെ പ്രവേശനം തടഞ്ഞു. രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കും ഇനി മദീനയിലെ ഹറം പള്ളിയില്‍ നമസ്കരിക്കാനാവുക. മറ്റുള്ളവര്‍ക്ക് മുപ്പത് ദിവസത്തില്‍ ഒരിക്കല്‍ മാത്രമാണ് റൗളാ ശരീഫിലേക്ക് പ്രവേശനം നല്‍കുക. മതനിയമപ്രകാരം വാക്സിന് എടുക്കാത്തവര്‍ക്ക് കനത്ത തിരിച്ചടിയാണ് സൗദി അറേബ്യയുടെ ഈ പ്രഖ്യാപനം.
മദീനയിലെ മസ്ജിദു നബവിയില്‍ പ്രവാചകന്റെ ഖബറിടത്തോട് ചേര്‍ന്നുള്ള റൗളാ ശരീഫിലേക്ക് പ്രവേശിക്കാന്‍ വാക്സിന് സര്‍ട്ടിഫിക്കറ്റും അത്യാവശ്യമാണെന്ന് ഭരണകൂടം വ്യക്തമാക്കി. ഇവിടേക്കുള്ള തിരക്ക് വര്‍ധിച്ചതോടെയാണ് പുതിയ നിയന്ത്രണം. ഒരു തവണ റൗളാ ശരീഫില്‍ നമസ്കരിച്ച് 30 ദിവസം പൂര്‍ത്തിയായാല്‍ മാത്രമേ വീണ്ടും അതേ ആള്‍ക്ക് പ്രവേശനത്തിന് അനുമതി ലഭിക്കൂ. തവക്കല്‍നാ ഇഅ്തമര്‍നാ ആപ്ലിക്കേഷനുകള്‍ വഴിയാണ് പെര്‍മിറ്റ് നേടേണ്ടത്.
12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും, രണ്ട് ഡോസ് കോവിഡ് വാക്സിന് സ്വീകരിച്ചിട്ടില്ലാത്തവര്‍ക്കും അനുമതി ലഭിക്കില്ല. എന്നാല്‍ മദീനയിലെ മസ്ജിദു നബവില് നമസ്കരിക്കുന്നതിന് 30 ദിവസത്തെ ഇടവേള ആവശ്യമില്ലെന്നും ഭരണകൂടം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: