ശ്രീനഗർ : ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഹിസ്ബുൾ കമാൻഡറെ വധിച്ചു. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകര കമാൻഡറായിരുന്ന മുദാസിർ വാഗായി ആണ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാ സേന അറിയിച്ചു.
കുൽഗാമിലെ അഷ്മുജി മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ ഉച്ചയോടെയാണ് വാഗായിയെ സുരക്ഷാ സേന വധിച്ചത്. രാവിലെയോടെയാണ് അഷ്മുജി മേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്.
കുൽഗാമിലെ മൽവാൻ ഗ്രാമവാസിയാണ് മുദാസിർ വാഗായി. 2018 മുതൽ ഭീകര സംഘടനയിൽ സജീവമായ വാഗായിയെ പോലീസ് എ പ്ലസ് കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇയാളുടെ പക്കൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും വിദഗ്ധ സംഘം കണ്ടെത്തി. കുല്‍ഗാം പൊലീസ് സ്റ്റേഷനില്‍ കേസ് രേഖപ്പെടുത്തി. അന്വേഷണം നടന്നുവരുന്നു.
പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയപ്പോഴായിരുന്നു ഏറ്റുമുട്ടൽ. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: