പാലക്കാട്: ബിജെപി നിയോജകമണ്ഡലം കമ്മിറ്റികള്‍ പുനക്രമീകരിച്ച് ബിജെപി. ഇനിമുതല്‍ 140 നിയോജക മണ്ഡലം കമ്മിറ്റികള്‍ക്ക് പകരം ഇനി മുതല്‍ 280 മണ്ഡലം കമ്മിറ്റികളുണ്ടാകുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2024 ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള സംഘടനാപരമായ ഒരുക്കം പാര്‍ട്ടി തുടങ്ങി കഴിഞ്ഞുവെന്നും അദേഹം പറഞ്ഞു.
പാര്‍ട്ടി അച്ചടക്കം പരമപ്രധാനമായിരിക്കും. പാര്‍ട്ടിപ്രവര്‍ത്തകരില്‍ നിന്നും ലഭിച്ച ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും അനുസരിച്ച് സംസ്ഥാന ജില്ലാ പുനസംഘടനകള്‍ നടന്നു. ഈ മാസം അവസാനത്തോടെ പുതിയ മണ്ഡലം കമ്മിറ്റികള്‍ നിലവില്‍ വരുമെന്നും സുരേന്ദ്രന് വ്യക്തമാക്കി.
പുതിയ നേതൃത്വത്തെ വളര്‍ത്തിയെടുക്കാന്‍ മണ്ഡലം പ്രസിഡന്റുമാരുടെ പ്രായപരിധി 45 വയസാക്കും. സ്ത്രീകള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും കൂടുതല്‍ അവസരം നല്‍കും. മണ്ഡലം ഭാരവാഹി ഘടനയില്‍ വ്യത്യാസമുണ്ടാവില്ലെന്നും പാര്‍ട്ടിയുടെ മുഖച്ഛായ മാറ്റുകയാണ് ലക്ഷ്യമെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: