തിരുവനന്തപുരം : സംസ്ഥാനത്തെ മുന്നാക്കക്കാരില്‍ പിന്നാക്കമുള്ളവരെ കണ്ടെത്താനായി സര്‍വ്വേ നടത്തും. മുന്നാക്കക്കാരില്‍ പിന്നാക്കം നില്ക്കുന്ന വിഭാഗത്തിനുള്ള സംവരണം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജാതി സംവരണമല്ല സാമ്പത്തികമാണ് ഇതിനായി പരിഗണിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുന്നാക്കക്കാരില്‍ പിന്നാക്കം നില്ക്കുന്ന വിഭാഗക്കാര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിന്റെ പേരില്‍ ചിലര്‍ വിവാദമുണ്ടാക്കാന്‍ ശ്രമിച്ചു. എല്ലാ വിഭാഗത്തിലേയും പാവപ്പെട്ട ജനങ്ങളെ കൂട്ടി യോജിപ്പിച്ച് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പരസ്പരം ആരോപണം ഉന്നയിക്കുന്നതിലൂടെ ഭിന്നിപ്പിന് അവസരം ഉണ്ടാക്കും. സാമൂഹിക ആഘാതം കണക്കിലെടുത്താണ് സംവരണം തുടരുന്നത്.
എല്ലാ വിഭാഗത്തിലേയും പാവപ്പെട്ട ജനങ്ങളെ കൂട്ടി യോജിപ്പിച്ച് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പരസ്പരം ആരോപണം ഉന്നയിക്കുന്നതിലൂടെ ഭിന്നിപ്പിന് അവസരം ഉണ്ടാക്കും.
സംവരണേതര വിഭാഗത്തില്‍ ഒരു വിഭാഗം പരമ ദരിദ്രരാണ്. അവര്‍ക്ക് ഒരു സംവരണ ആനുകൂല്യവും ലഭിക്കുന്നില്ല. ഇതാണ് 10 ശതമാനം സംവരണം വേണം എന്ന ആവശ്യത്തിലേക്ക് എത്തുന്നതിന് ഇടയാക്കിയത്. സംസ്ഥാനത്ത് 50 ശതമാനം സംവരണം പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും കൂടി നിലനില്‍ക്കുന്നുണ്ട്. ബാക്കി വരുന്ന 50 ശതമാനം പൊതുവിഭാഗത്തില്‍ നിന്ന് പാവപ്പെട്ട 10 ശതമാനത്തിന് പ്രത്യേക പരിഗണന നല്കുന്ന നിലയാണ് ഇപ്പോള്‍ വരിക. ഇതൊരു കൈത്താങ്ങാണ്. ആദ്യം പറഞ്ഞ സംവരണത്തിന്റെ ഭാഗമായി പോകുന്ന 50 ശതമാനത്തിന്റെ നില അങ്ങനെത്തന്നെ തുടരും.
ഏറ്റവും ദാരിദ്രം അനുഭവിക്കുന്ന ആളുകള്‍ക്കാണ് ഈ സംവരണ ആനുകൂല്യം ലഭിക്കുന്നത്. എല്ലാ വിഭാഗത്തിലേയും പാവപ്പെട്ട ജനവിഭാഗങ്ങളെ കൂട്ടി യോചിപ്പിച്ചു കൊണ്ട് മുന്നോട്ട് പോകുന്ന നയമാണ് സംവരണത്തിന്റെ കാര്യത്തിലും ഇടത് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സംവരണ വിഭാഗങ്ങളും സംവരണേതര വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷമല്ല. അവരെ പരസ്പരം യോജിപ്പിച്ചു കൊണ്ട് സാമൂഹ്യവും സാമ്പത്തികവുമായ അവശതകള്ക്കെതിരേയുള്ള പൊതുവായ സമരനിരയാണ് രാജ്യത്ത് ഉയര്‍ന്നു വരേണ്ടതെന്നും മുഖ്മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: